നയതന്ത്ര കോഴ്സ് പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
text_fieldsനയതന്ത്ര കോഴ്സ് പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങിൽനിന്ന്
മനാമ: നയതന്ത്ര കോഴ്സ് പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിനുകീഴിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിൽ ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, ബിരുദം കരസ്ഥമാക്കിയവരെ ആദരിച്ചു.
മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ നയതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. ഈസ കൾചറൽ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ, അംബാസഡർമാർ, നയതന്ത്ര മേഖലയിലെ പ്രമുഖർ, ക്ഷണിക്കപ്പെട്ടവർ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

