ബഹ്‌റൈനും യു.എന്നും സഹകരണ കരാറില്‍ ഒപ്പുവെച്ചു
text_fieldsമനാമ: ബഹ്‌റൈനും യു.എന്നും തമ്മില്‍ വിവിധ മേഖലകളില്‍ തന്ത്രപരമായ സഹകരണം സാധ്യമാക്കുന്നതിനുള്ള കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ബഹ്‌റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും യു.എന്നിനെ പ്രതിനിധീകരിച്ച് ബഹ്‌റൈനിലെ യു.എന്‍ റെസിഡൻറ് കോഒാര്‍ഡിനേറ്റര്‍ അമീന്‍ ശര്‍ഖാവിയുമാണ് ഒപ്പുവെക്കല്‍ ചടങ്ങില്‍ സന്നിഹിതരായത്.
മന്ത്രാലയ ആസ്ഥാനത്താണ്ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ഇതുപ്രകാരം യു.എന്നിനു കീഴിലുള്ള വിവിധ ഏജന്‍സികളുമായി ബഹ്റൈൻ സഹകരിക്കും. ബഹ്‌റൈനും യു.എന്നും തമ്മില്‍ നേരത്തെ മികച്ച ബന്ധമാണുള്ളതെന്നും പുതിയ സാഹചര്യത്തില്‍ അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യു.എന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സാമൂഹിക വളര്‍ച്ചയില്‍ ഏറെ ഗുണകരമാണ്. ഇതിനാലാണ് ബഹ്‌റൈന്‍ സഹകരണം വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈന് അമീന്‍ ശര്‍ഖാവി ഭാവുകങ്ങള്‍ നേരുകയും കരാർ നടപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
2018 മുതൽ 2022വരെ നാലുവർഷത്തേക്കാണ് സഹകരണം തുടരുക. ഇതിെൻറ വിശദാംശങ്ങൾ മനാമ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി (ഇൻറർനാഷണൽ അഫയേഴ്സ്) ഡോ.ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
