കോണ്ടിനെന്റൽ-വൈ.കെ. അൽമൊയ്യദ് 'ഗോ ഫോർ ഗോൾഡ്' പദ്ധതി
text_fields'ഗോ ഫോർ ഗോൾഡ്' സ്വർണമെഡൽ ജേതാവിന് സ്വർണം
സമ്മാനിക്കുന്നു
മനാമ: കോണ്ടിനെന്റൽ ടയേഴ്സും വൈ.കെ. അൽമൊയ്യദും സംയുക്തമായി സംഘടിപ്പിച്ച 'ഗോ ഫോർ ഗോൾഡ്' ഇൻസെന്റീവ് പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച കാദി ഇന്റർനാഷനലിനും സിമ്പിൾ പ്ലസ് ഗാരേജിനുമാണ് സ്വർണനാണയങ്ങൾ സമ്മാനിച്ചത്.
ഈ സ്ഥാപനങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും മികച്ച പ്രകടനവും പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് അർഹരാക്കിയതെന്ന് സംഘാടകർ അറിയിച്ചു. പ്രതിനിധികളും അഭിനന്ദനങ്ങളും വിജയികളെ ആദരിക്കുന്ന ചടങ്ങിൽ കോണ്ടിനെന്റൽ, വൈ.കെ. അൽമൊയ്യദ് പ്രതിനിധികൾ പങ്കെടുത്തു. കോണ്ടിനെന്റൽ ടയേഴ്സ് സെയിൽസ് മാനേജർ സാന്റിയാഗോ ഫെർണാണ്ടസ്, വൈ.കെ. അൽമൊയ്യദ് ജനറൽ മാനേജർ ജോർജ്കുട്ടി തോമസ്, സീനിയർ മാനേജർ വർഗീസ് കെ., അസിസ്റ്റന്റ് മാനേജർ ഷാജി പി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

