ബഹുസ്വരതയുടെ സംരക്ഷണത്തിന് ഭരണഘടന സാക്ഷരത അനിവാര്യം -ഐ.സി.എഫ്
text_fieldsസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് സംഘടിപ്പിച്ച പൗരസഭയിൽ അഡ്വ. എം.സി.
അബ്ദുൽ കരീം മുഖ്യ പ്രഭാഷണം നടത്തുന്നു
മനാമ: ഇന്ത്യയുടെ ആത്മാവ് നിലനിൽക്കുന്നത് ബഹുസ്വരതയിലാണെന്നും ബഹുസ്വരതയുടെ സംരക്ഷണത്തിന് ഭരണഘടന സാക്ഷരത അനിവാര്യമാണെന്നും ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു.
78ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന ശീർഷകത്തിൽ ഐ.സി.എഫ് പൗരസഭ സംഘടിപ്പിച്ചത്. വൈവിധ്യങ്ങളിലാണ് ഇന്ത്യയുടെ ഏകത്വം കുടികൊള്ളുന്നത്. ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരു ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടനയുള്ളത് കൊണ്ടാണ്.
ഭരണഘടനയുടെ ആമുഖം പോലും ഇന്ത്യ എന്ന ആശയത്തിലേക്കുള്ള ചൂണ്ടു പലകയാണ്. നീതിയും സ്വാതന്ത്ര്യവും അവസര സമത്വവുമാണ് ഭരണഘടനയുടെ കാതൽ. പൗരന്മാരുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം ഭരണഘടന ഉറപ്പ് നൽകുന്ന നീതിക്കും സമത്വത്തിനും വെല്ലുവിളിയാണെന്നും അത്തരം വെല്ലുവിളികളെ ഭരണഘടന ഉയർത്തിപ്പിടിച്ച് നേരിടണമെന്നും പൗരസഭ അഭിപ്രായപ്പെട്ടു.
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൗരസഭ അബ്ദുൽ സലാം മുസ് ലിയാരുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ സംഘടന കാര്യ പ്രസിഡന്റ് ഷാനവാസ് മദനി ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം പ്രമേയഭാഷണം നടത്തി. ഗഫൂർ കൈപ്പമംഗലം, ബിനു കുന്നന്താനം, രാജീവ് വെള്ളിക്കോത്ത്, ഗഫൂർ ഉണ്ണികുളം, ചെമ്പൻ ജലാൽ എന്നിവർ സംസാരിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

