Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ദമ്മിട്ട് ബഹ്റൈനെ...

‘ദമ്മിട്ട് ബഹ്റൈനെ കീഴടക്കാം, വിജയകീരീടം ചൂടാം’; ഗൾഫ്​ മാധ്യമം ‘ലുലു ദം ദം ബിരിയാണി’ മത്സരത്തിന് അരങ്ങുണരുന്നു

text_fields
bookmark_border
‘ദമ്മിട്ട് ബഹ്റൈനെ കീഴടക്കാം, വിജയകീരീടം ചൂടാം’;     ഗൾഫ്​ മാധ്യമം ‘ലുലു ദം ദം ബിരിയാണി’ മത്സരത്തിന് അരങ്ങുണരുന്നു
cancel

മനാമ: അതിർത്തികടക്കുന്ന ബിരിയാണി പെരുമയുടെ കിസ്സകൾ പവിഴദ്വീപിന്‍റെ ഉമ്മറത്തും വിരുന്നെത്തുന്നു. പ്രവാസികൾക്കിടയിൽ ഏറെ പ്രിയങ്കരമായി മാറിയ ഗൾഫ് മാധ്യമം ‘ദം ദം ബിരിയാണി കോണ്ടസ്റ്റ്’ വൈവിധ്യമാർന്ന പരിപാടികളോടും ബഹ്റൈനും ആഘോഷിക്കും. ബഹ്റൈനിലെ ഏറ്റവും മികച്ച ബിരിയാണി സ്പെഷ്യലിസ്റ്റിനെ കണ്ടെത്താനായി ‘ഗൾഫ് മാധ്യമം’ മീഫ്രണ്ടും സംയുക്തമായി ചേർന്നാണ് ‘ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ്’ എന്ന വമ്പൻ പാചക മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്.

ലിംഗഭേദമോ പ്രായപരിധിയോ ദേശമോ വേർതിരിവില്ലാതെ ആർക്കും ഈ മത്സരത്തിന്റെ ഭാഗമാകാമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. സൗജന്യമായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ സെമി ഫൈനലിലേക്കും തുടർന്ന് ഉശിരൻ ഫൈനൽ പോരാട്ടത്തിലേക്കും യോഗ്യത നേടും. മെയ് 29ന് സിഞ്ച് ഗലേറിയ മാളിലെ ലുലുഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ഗ്രാൻഡ് ഫൈനലിൽ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി തത്സമയം ബിരിയാണി പാചകം ചെയ്യാനുള്ള സുവർണ്ണാവസരമാണ് മത്സരാർത്ഥികളെ കാത്തിരിക്കുന്നത്.

മെയ് 18 വരെ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നാണ് നിബന്ധനകൾക്ക് വിധേയമായി സെമിഫൈനലിലേക്ക് മത്സരാർഥികളെ കണ്ടെത്തുക. ഫൈനൽ മാമാങ്കത്തിനൊപ്പം പ്രേക്ഷകർക്കായി സംഗീതം, നൃത്തം, ആവേശകരമായ ഫാമിലി ഗെയിമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

1000 ഡോളറിന് മുകളിൽ വിലമതിക്കുന്ന മെഗാ സമ്മാനങ്ങളാണ് ബിരിയാണി മാസ്റ്റർ പട്ടം നേടുന്നവരെ കാത്തിരിക്കുന്നത്. പാ​ച​ക​ക​ല​യി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വ് തെ​ളി​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ഈ ​സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ.

മത്സരാർഥികളുടെ സൗകര്യാർഥം രണ്ട് സിമ്പിൾ ഒപ്ഷനുകളാണ് രജിസ്ട്രേഷനായി ഒരുക്കിയത്. ഇതിൽ കാണുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം. അല്ലെങ്കിൽ madhyamam.com/ddb-bahrain ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം. നിങ്ങളുടെ കൈപ്പുണ്യം ലോകത്തിന് മുന്നിൽ തെളിയിക്കാൻ ഇതിലും വലിയൊരു വേദിയുണ്ടാകാനില്ല. താൽപര്യമുള്ള പാചക പ്രേമികൾ പെട്ടന്ന് തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamBahrainConquer
News Summary - 'Conquer Bahrain with Dum and win the crown'; Gulf Madhyamam 'Lulu Dum Dum Biryani' contest kicks off.
Next Story