കനോലി നിലമ്പൂർ കൂട്ടായ്മ ലേഡീസ് വിങ് രൂപവത്കരിച്ചു
text_fieldsകനോലി നിലമ്പൂർ കൂട്ടായ്മ ലേഡീസ് വിങ് രൂപവത്കരണ ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ലേഡീസ് വിങ് രൂപവത്കരിച്ചു. എക്സ്പ്രസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ 2025- 27വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ലേഡീസ് വിങ് ഭാരവാഹികളായി പ്രസിഡന്റ് രേഷ്മ സുബിൻദാസ്, സെക്രട്ടറി നീതു ലക്ഷ്മി, ട്രഷറർ ജസ്ന അലി, ചീഫ് കോഓഡിനേറ്റർ മെഹ്ജബിൻ സലീജ്, വൈസ് പ്രസിഡന്റുമാർ ജംഷിത കരിപ്പായി, സുഹ്റ മുഹമ്മദ്, നീതു രജീഷ്, ജോയിന്റ് സെക്രട്ടറിമാർ ഷാമിയ സാജിദ്, റജീന ഇബ്രാഹിം, സുഹ്റ മൊയ്ദീൻകുട്ടി, അസിസ്റ്റന്റ് ട്രഷറർ മുഹ്സിന കെ.സി, മെംബർഷിപ് സെക്രട്ടറി ഷഫ യാഷിഖ്, എന്റർടൈൻമെന്റ് സെക്രട്ടറി ജുമി മുജി, ചാരിറ്റി കൺവീനർ ഷിംന അദീബ്, കോഓഡിനേറ്റർമാർ ഫർസാന നജീബ്, അമ്പിളി രാജേഷ്, മുബീന മൻഷീർ, ഷിമ എബ്രഹാം, മിൻസിയ ആഷിഫ്, റിയ സി.എസ് എന്നിവരേയും 25 അംഗ എക്സിക്യൂട്ടിവ് മെംബർമാരെയും തെരഞ്ഞെടുത്തു. ട്രഷറർ ജസ്ന അലി യോഗത്തിന് നന്ദി പറഞ്ഞു.

