കനോലി നിലമ്പൂർ കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
text_fieldsകനോലി നിലമ്പൂർ കൂട്ടായ്മ ഇഫ്താർ മീറ്റിൽനിന്ന്
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ രണ്ടു ദിവസങ്ങളിലായി മനാമ എ.സി.എം.ഇ ലേബർ ക്യാമ്പിലും, അറാദിലെ മാഗ്നം ഷിപ്കെയർ ലേബർ ക്യാമ്പിൽ മലബാർ ഗോൾഡുമായി സഹകരിച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷതവഹിച്ചു സ്ഥാപക പ്രസിഡന്റ് സലാം മമ്പാട്ടുമൂല റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതവും ട്രഷറർ അനീസ് ബാബു ആശംസയും നേർന്നു.
നാനൂറിൽപരം ആളുകൾ പങ്കെടുത്ത ഇഫ്താറിന് രാജേഷ് വി.കെ, ഷബീർ മുക്കൻ, ഷിബിൻ തോമസ്, മനു തറയ്യത്ത്, ജംഷിദ് വളപ്പൻ, ബഷീർ വടപുറം, അദീബ് ചെറുനാലകത്ത്, സാജിത് കരുളായി, റഫീഖ് അകമ്പാടം, വിജേഷ് ഉണ്ണിരാജൻ, അരുൺ കൃഷ്ണ, തസ്ലീം തെന്നാടൻ, ആഷിഫ് വടപുറം, രജീഷ് ആർ.പി, സുബിൻ മൂത്തേടം എന്നിവർ നേതൃത്വം നൽകി. എ.സി.എം.ഇ ക്യാമ്പ് പ്രധിനിധി മജീദ്, മൻസൂർ ചൗക്കി, യഹിയ സമീർ, സിദ്ദീഖ്, സന്തോഷ്, മലബാർ ഗോൾഡ് പ്രധിനിധികളായ ഹംദാൻ, ഹനീഫ എന്നിവർ സന്നിഹിതരായി ചാരിറ്റി കൺവീനർ റസാഖ് കരുളായി നന്ദി പറഞ്ഞു.

