കനോലി നിലമ്പൂര്‍ കൂട്ടായ്മ മെഡിക്കല്‍ ക്യാമ്പ്
text_fieldsകനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ സംഘടിപ്പിച്ച ക്യാമ്പിൽനിന്ന്
മനാമ: മെയ്ദിനത്തോട് അനുബന്ധിച്ച് കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ- അൽ ഹിലാൽ ഹെൽത്ത് കെയർ അദ്ലിയ ബ്രാഞ്ചുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നുറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അൻവർ നിലമ്പൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. അദീബ് ഷരീഫ്, ജംഷിദ് വളപ്പൻ, സുഹറ മൊയ്തീന്‍കുട്ടി, നീതു രജീഷ് എന്നിവര്‍ കോർഡിനേറ്റർമാരായി.
മെഡിക്കൽ ക്യാമ്പിൽ വിവിധ ആരോഗ്യപരിശോധനകളും ഡോ.രാഹുല്‍ അബ്ബാസ് ബോധവത്കരണ ക്ലാസും നല്‍കി. പ്രവാസികൾക്ക് ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിൽ ക്യാമ്പ് ഏറെ പ്രയോജനകരമായി.
കനോലി എക്സിക്യൂട്ടീവ് അംഗങ്ങളും ലേഡീസ് എക്സിക്യൂട്ടീവ് വിങും, ഹിലാൽ പ്രതിനിധികളായ മുഹമ്മദ് അൻസൽ, അമൽ, സഞ്ജു എം സനു, സ്റ്റാഫ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ സാജിദ് കരുളായി നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

