കനോലി നിലമ്പൂർ കൂട്ടായ്മ അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsമെംബർഷിപ് ഫോമുകൾ ജനറൽ സെക്രട്ടറി മനു തറയ്യത്ത് പ്രസിഡൻറ് എ.പി. അബ്ദുൽ സലാമിന് കൈമാറുന്നു
മനാമ: ബഹ്റൈനിലെ നിലമ്പൂർ സ്വദേശികളുടെ കൂട്ടായ്മയായ കനോലി നിലമ്പൂർ ബഹ്റൈെൻറ അംഗത്വ കാമ്പയിൻ ആരംഭിച്ചു. ജീവകാരുണ്യ, കലാകായിക പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാനുമാണ് കാമ്പയിൻ. യോഗത്തിൽ പ്രസിഡൻറ് എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും ട്രഷറർ തോമസ് വർഗീസ് നന്ദിയും പറഞ്ഞു. മെംബർഷിപ് ലഭിക്കാനും കൂടുതൽ വിവരങ്ങൾക്കും 3515 4131, 39017583 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

