കണക്ടിങ് പീപ്ൾ 7ാം പതിപ്പ്; പ്രവാസികൾക്ക് നിയമ ബോധവത്കരണ പരിപാടി ഇന്ന്
text_fieldsമനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണക്ടിങ് പീപ്ൾ 7ാം പതിപ്പ് നിയമ ബോധവത്കരണവും കമ്മ്യൂണിറ്റി സംവാദ പരിപാടിയും ഇന്ന് വൈകുന്നേരം 7 മുതൽ 9.30 വരെ സെഗയ്യയിലെ ബി.എ.സി ഓഡിറ്റോറിയത്തിൽ നടക്കും.
പ്രവാസികളുടെ നിയമ, തൊഴിൽ, സാമൂഹിക സുരക്ഷ, കുടിയേറ്റ, ട്രാഫിക്, കോൺസുലർ സേവനങ്ങൾ സംബന്ധിച്ച അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ എൽ.എം.ആർ.എ, നാഷനാലിറ്റി, എൻ.പി.ആർ.എ, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.
കൂടാതെ ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ എംബസി പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. പരിചയസമ്പന്നരായ പാനൽ അഭിഭാഷകരുടെ നേതൃത്വത്തിൽ ലീഗൽ ടോക്കും പൊതുജനങ്ങൾക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാവുന്ന ഇന്ററാക്ടീവ് ചോദ്യോത്തര സെഷനും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

