Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഖ്യമന്ത്രിയാക്കണം;...

മുഖ്യമന്ത്രിയാക്കണം; വി.ഡി. സതീശന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ

text_fields
bookmark_border
മുഖ്യമന്ത്രിയാക്കണം; വി.ഡി. സതീശന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ
cancel
camera_alt

വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച് നടത്തിയ പരിപാടി

മനാമ: ബഹ്‌റൈനിലെ വിവിധ യു.ഡി.എഫ് സംഘടന നേതാക്കൾ വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികൾ ഇത്തവണ നേരിട്ട് പ്രതിഷേധവുമായി ഇറങ്ങുന്നത് ആദ്യമായാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോൺഗ്രസിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകർ നിരാശയിലാണ്. കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ഭൂരിപക്ഷവും വി.ഡി. സതീശനൊപ്പമാണ്. ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്നും പരിപാടിയിൽ കൂടിയവർ വ്യക്തമാക്കി.

ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന യോഗത്തിൽ അനസ് റഹീം, ബ്ലസ്സൻ മാത്യു, ധനേഷ് മുരളി, ജലീൽ മല്ലപ്പള്ളി, ബേസിൽ നെല്ലിമറ്റം, അബ്രഹാം സാമൂവൽ, ഫാസിൽ വട്ടോളി, അലൻ ഐസക്, ഷെമിലി പി ജോൺ, മുബീന മൻഷീർ, ലത്തീഫ് കോളിക്കൽ, ഷബീർ മുക്കൻ, ഷംഷാദ് കാക്കൂർ, നവാസ് കുണ്ടറ, അജി പി ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrain NewsVD SatheesanCongress
News Summary - Congress workers support VD Satheesan, should be made CM
Next Story