രാജ്യസഭ സീറ്റ് മാണിഗ്രൂപ്പിന് നൽകൽ
text_fieldsമനാമ: കേരളത്തിലെ രാജ്യസഭ സീറ്റ് വിഷയത്തിൽ പൊട്ടിത്തെറിച്ച് ബഹ്റൈനിലെ കോൺ അനുകൂല പ്രവാസി സംഘടനയായ ഐ .വൈ.സി.സി ബഹ്‌റൈൻ. കടുത്ത ഭാഷയിലാണ് സ്വന്തം പാർട്ടി നേതാക്കളെ ഐ.വൈ.സി.സി വിമർശിച്ചിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ മാണിയുടെ കാൽചുവട്ടിൽ കൊണ്ട് വെച്ച കോൺഗ്രസ് നേതൃത്വം നേതൃത്വം രാജിവെക്കണമെന്നും സംഘടന പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
ഐക്യ മുന്നണിയിൽ നിന്ന് സ്വയം ഇറങിപ്പോയ കേരളാകോൺഗ്രസ് മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നൽകുവാനുളള നേതൃത്വത്തിെൻറ തീരുമാനം ലക്ഷക്കണക്കിനു വരുന്ന കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. അർഹരായ ഒട്ടേറെ നേതാക്കൾ കോൺഗ്രസിലുളളപ്പോൾ ഒരു പ്രഭാതത്തിൽ സീറ്റ് മാണിക്ക് കൊടുത്തത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം പണയം വെക്കുന്നതാണ്.
വീരേന്ദ്രകുമാറിനു രാജ്യസഭാ സീറ്റ് കൊടുത്തത് കോൺഗ്രസിനു നഷ്ടമാണ് ഉണ്ടാക്കിയത് . അതിലും വലിയ നഷ്ടമാകും ഈ തീരുമാനത്തിലൂടെ ഭാവിയിൽ കോൺഗ്രസിന് ഉണ്ടാവുക.ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ പ്രത്യാഖ്യാതം നേരിടേണ്ടി വരും സംശയമില്ലെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നു. മുന്നണി മര്യാദയുടെ പേരിൽ വിട്ട് വീഴ്ചകൾ ചെയ്യേണ്ടത് കോൺഗ്രസ് മാത്രമല്ല എന്ന് ആർജ്ജവത്തോടെ ഘടകകക്ഷി നേതാക്കളുടേ മുഖത്ത് നോക്കി പറയാൻ കഴിയാത്തത് നട്ടെല്ലില്ലായ്മയാണെന്നും ഐ.വൈ.സി.സി പ്രസിഡൻറ് ബേസിൽ നെല്ലിമറ്റം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
