മനാമ: ഗൾഫ് മാധ്യമം 'റെയ്നി നൈറ്റ്'സംഗീത പരിപാടിക്ക് ആശംസയുമായി അമാദ് ഗ്രൂപ്പും. നീണ്ടകാലത്തെ ഇടവേളക്കുശേഷം ബഹ്റൈനിൽ എത്തുന്ന ഈ സംഗീതവിരുന്നിനെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ പറഞ്ഞു. പരിപാടിക്ക് എല്ലാവിധ ആശംസ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൃഹാതുര ഗാന വിസ്മയങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും ബഹ്റൈന് പുതിയൊരു അനുഭവമായിരിക്കും. മെന്റലിസത്തിന്റെ മാന്ത്രികതയുമായി ആദി കൂടി ചേരുന്നതോടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു രാവായിരിക്കും 'റെയ്നി നൈറ്റ്' സമ്മാനിക്കുക. മേയ് 27ന് ക്രൗൺ പ്ലാസ ഹോട്ടലിലാണ് റെയ്നി നൈറ്റ്