ഹമദ് രാജാവിനും കിരീടാവകാശിക്കും അഭിനന്ദനപ്രവാഹം
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: മക്ലാരൻ ടീം കിരീടം നേടിയതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും അഭിനന്ദനപ്രവാഹം. ഹമദ് രാജാവിനെ അഭിനന്ദിച്ച കിരീടാവകാശി മക്ലാരൻ ടീമിന്റെ ഈ തുടർച്ചയായ വിജയങ്ങൾ, പ്രത്യേകിച്ച് മോട്ടോർസ്പോർട്സ് മേഖലയിലെ ബഹ്റൈന്റെ പുരോഗതിയും നേതൃത്വവും വിളിച്ചോതുന്നതായി എടുത്തുപറഞ്ഞു. ഈ നേട്ടങ്ങൾ ആഗോള കായികഭൂപടത്തിൽ ബഹ്റൈന്റെ സ്ഥാനം ഉറപ്പിക്കുകയും രാജ്യത്തിന്റെ ദേശീയവികസനത്തിനായുള്ള രാജാവിന്റെ കാഴ്ചപ്പാടിന് അനുസൃതമാവുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും ഹമജ് രാജാവിനെയും കിരീടാവകാശിയെയും അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും രാജാവിന് അഭിനന്ദന സന്ദേശങ്ങൾ അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

