പ്രവാസികൾക്കായി ശബ്ദമുയർത്തിയ ഷാഫി പറമ്പിൽ എം.പിയെ അഭിനന്ദിച്ച് ഒ.ഐ.സി.സി
text_fieldsമനാമ: പതിറ്റാണ്ടുകളായി പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച ഷാഫി പറമ്പിൽ എം.പിയെ അഭിനന്ദിച്ച് ഒ.ഐ.സി.സി. ഗൾഫ് നാടുകളിൽ വെക്കേഷൻ ആരംഭിക്കുന്ന സമയങ്ങളിലും വിശേഷ അവസരങ്ങളിലും ഒരു നിയന്ത്രണവുമില്ലാതെ നിരക്ക് വർധിപ്പിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഷാഫി പറമ്പിൽ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
കമ്പോളവും ആവശ്യവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടുള്ള വ്യോമയാന മന്ത്രിയുടെ പ്രസ്താവനയെ നിലവിലുള്ള അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പ്രതിരോധിച്ചു. പ്രവാസി വിഷയങ്ങളിൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ഇടപെടൽ നടത്തിയ എം.പി പ്രവാസികളുടെ രക്ഷകനായി മാറിയെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

