പ്രതിഭ റിഫാ മേഖല ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി
text_fieldsപ്രതിഭ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അവാലി മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽഖലീഫ കാർഡിയാക് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി.
മേഖലയിലെ വിവിധ യൂനിറ്റുകളിൽ നിന്നും അംഗങ്ങളായവരും അഭ്യുദയകാംക്ഷികളും രക്തം ദാനം ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ രക്തദാതാക്കളെ അനുമോദിച്ചു.
പ്രതിഭ കേന്ദ്ര വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ, മേഖല സെക്രട്ടറി മഹേഷ് കെ.വി, ഹെൽപ് ലൈൻ കൺവീനർ ജയേഷ്.വി.കെ, മേഖല ഹെൽപ് ലൈൻ കൺവീനർ സുരേഷ് തുറയൂർ, വനിതാവേദി പ്രസിഡന്റ് ഷമിത സുരേന്ദ്രൻ, കേന്ദ്ര-മേഖല-യൂനിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.

