ഇറാഖിൽ വിവാഹച്ചടങ്ങിലെ തീപിടിത്തം ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം
text_fieldsമനാമ: ഇറാഖിൽ കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങിലുണ്ടായ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഇറാഖ് പ്രസിഡന്റ് ഡോ. അബ്ദുല്ലത്തീഫ് റഷീദിനും പ്രധാനമന്ത്രി മുഹമ്മദ് ശിയാഅ് അസ്സുദാനിക്കും അനുശോചന സന്ദേശമയച്ചു.
സംഭവത്തിൽ ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥിക്കുകയും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും സഹനവും പ്രദാനംചെയ്യട്ടെയെന്ന് ആശംസിക്കുകയും പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും ചെയ്തു.
ദുരന്തത്തിൽ ഇറാഖിന് ബഹ്റൈന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

