ഡോ. വിനോദിന്റെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsദാർ അൽ ഷിഫ മാനേജ്‌മെന്റും സഹപ്രവർത്തകരും സംഘടിപ്പിച്ച ഡോ. വിനോദ് കുമാർ അനുശോചന യോഗത്തിൽനിന്ന്
മനാമ: ബഹ്‌റൈനിലെ പ്രശസ്ത ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. വിനോദ് കുമാറിന്റെ നിര്യാണത്തിൽ ദാർ അൽ ഷിഫ മാനേജ്‌മെന്റും സഹപ്രവർത്തകരും അനുശോചന യോഗം സംഘടിപ്പിച്ചു.
ആതുരസേവനരംഗത്ത് നന്മയും ആദർശശുദ്ധിയും സൗമ്യമായ പെരുമാറ്റവും കൊണ്ടു തന്റെ രോഗികളെ ആകർഷിച്ച ഡോ. വിനോദ് കുമാറിന്റെ വിയോഗം തീരാനഷ്ടമാണെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ദാർ അൽ ശിഫ മെഡിക്കൽ സെന്റർ ഹിദ്ദിലും ഹൂറയിലുമായി കഴിഞ്ഞ എട്ട് വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടർ, കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിൽ അന്തരിച്ചത്.
ദാർ അൽ ഷിഫ ഹൂറ ബ്രാഞ്ചിൽവെച്ച് നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ.ടി മുഹമ്മദ് അലി, ജനറൽ മാനേജർ ഷമീർ പൊട്ടച്ചോല, മെഡിക്കൽ ഡയറക്ടർ ഡോ. ബഷീർ അഹമ്മദ്, ഡോ. റിഫാത് അക്തർ, ഡോ. രാഗവേന്ദ്ര ഉഡുപ്പ, ഡോ. അഞ്ജലി, ഡോ. റസിയ, ഡോ. ബത്തൂൽ, ഡോ. ഫാത്തിമ, ഡോ. ജോ പീറ്റർ, ജുനിത്ത്, ഹെഡ് ഓഫ് മാർക്കറ്റിങ് മുഹമ്മദ് റജുൽ, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദലി, സി എഫ് ഒ റമീൻ മുഹമ്മദലി തുടങ്ങിയവരും ബഹ്‌റൈനിലെ നിരവധി സുഹൃത്തുക്കളടക്കം മുഴുവൻ സഹപ്രവർത്തകരും അനുശോചന യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

