ആനന്ദ് ലോബോയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsആനന്ദ് ലോബോയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ ഇന്ത്യൻ ക്ലബിലെത്തിയ ബി.കെ.എസ്.എഫ് ഭാരവാഹികൾ
മനാമ: ഇന്ത്യൻ ക്ലബ് മുൻ പ്രസിഡന്റായിരുന്ന ആനന്ദ് ലോബോയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഭാരവാഹികൾ ഇന്ത്യൻ ക്ലബ് സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ബി.കെ.എസ്.എഫ് ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നജീബ് കടലായി, ഫസൽ ഹഖ്, കാസിം പാടത്തക്കായിൽ, അൻവർ കണ്ണൂർ സൈനൽ, സത്യൻ പേരാമ്പ്ര, ലത്തീഫ് മരക്കാട്ട്, സലീം മമ്പ്ര, നൗഷാദ്, ഖയിസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യൻ ക്ലബ് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രത്യേക അനുശോചന യോഗം ചേർന്നു. ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് അദ്ദേഹം നൽകിയ വലിയ സേവനങ്ങളെ യോഗം അനുസ്മരിച്ചു.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് വലിയൊരു നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളിൽ നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

