ബോജി രാജന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ബോജി രാജൻ അനുസ്മരണ യോഗം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ ജില്ല കമ്മിറ്റി അംഗവും ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും കെ.പി.എ ക്രിക്കറ്റ് ക്ലബായ കെ.പി.എ ടസ്കേഴ്സ് വൈസ് ക്യാപ്റ്റനുമായിരുന്ന ബോജി രാജന്റെ (41) അകാല നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു.
മനാമ എം.സി.എം.എ ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. നിറപുഞ്ചിരിയോടെ, ഉത്സാഹപൂർവം സംഘടനാകാര്യങ്ങൾ ചെയ്യാൻ ആത്മാർഥത കാണിച്ച വ്യക്തിത്വമായിരുന്നു ബോജി. എല്ലാവരോടും ഒരുപോലെ സ്നേഹവും കരുതലും കാണിച്ചിരുന്ന ബോജിയുടെ ഓർമകൾ കെ.പി.എയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജം പകരും. ബോജി രാജന്റെ നിര്യാണം സംഘടനക്ക് നികത്താനാകാത്ത നഷ്ടമാണെന്നും അനുശോചന പ്രമേയത്തിലൂടെ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ പറഞ്ഞു. ബോജിയുടെ സ്മരണ നിലനിര്‍ത്താന്‍ ഉതകുന്ന തരത്തില്‍ കെ.പി.എ ഉചിതമായ പദ്ധതികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ചു. തുടര്‍ന്ന് സി.സി, ഡി.സി, പ്രവാസിശ്രീ, ബോജിയുടെ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

