ആർച്ച് ബിഷപ് ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി
text_fieldsമനാമ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ പിതാവുമായിരുന്ന ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ എ.കെ.സി.സി. സമൂഹത്തെ സമാധാനത്തിന്റെ തീരത്തണയാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന പിതാവിന്റെ വേർപാട് സിറോ മലബാർ സഭക്കും ആത്മീയ കൂട്ടായ്മകൾക്കും തീരാനഷ്ടമാണെന്ന് ബഹ്റൈൻ എ.കെ.സി.സി ഭാരവാഹികളായ ജീവൻ ചാക്കോയും പോളി വിതയത്തിലും പറഞ്ഞു.
1973 മാർച്ച് ഒന്നിന് മാനന്തവാടി രൂപയുടെ പ്രഥമ മെത്രാനായി നിയമിതനായ മാർ ജേക്കബ് തൂങ്കുഴി പിന്നീട്, താമരശ്ശേരിയിലും തൃശൂരിലുമായി ദീർഘകാലം രൂപതകളെ നയിച്ചു. 1997 ഫെബ്രുവരി 15നാണ് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. 2007 മാർച്ച് 18ന് ആർച്ച് ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

