Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅനുശോചന സംഗമവും...

അനുശോചന സംഗമവും പ്രാർത്ഥനാ സദസ്സും

text_fields
bookmark_border
അനുശോചന സംഗമവും പ്രാർത്ഥനാ സദസ്സും
cancel
camera_alt

പ്രതീകാത്മക ചിത്രം


മനാമ: മരണപ്പെട്ട കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്‌മാന്റെ പത്നി യസീന ഹബീബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാർത്ഥനയും മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.

കെ.എം.സി.സി ബഹ്‌റൈൻറെ നേതൃത്വത്തിൽ നടന്ന അനുശോചന സംഗമത്തിൽ സാമൂഹിക സാംസ്‌കാരിക മത രംഗത്തെ പ്രമുഖർ, കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത്‌ നേതാക്കൾ, പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

മയ്യിത്ത് നമസ്കാരത്തിന് അബ്ദുൽ റസാഖ് നദ്‌വി നേതൃത്വം നൽകി. സയ്യിദ് യാസ്സർ ജിഫ്രി തങ്ങൾ പ്രത്യേകം പ്രാർത്ഥന നടത്തി. കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ്‌ ഫൈസൽ എ.പി, ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ പീടിക, സെക്രട്ടറി ഫൈസൽ കണ്ടിതാഴ എന്നിവർ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായ റഫീഖ് തൊട്ടക്കര, ഷാഫി പറക്കട്ട, സഹീർ കാട്ടാമ്പള്ളി, അബ്ദുൽ അസീസ് റിഫ, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ്‌ കക്കണ്ടി, എസ് കെ നാസർ എന്നിവർ നേതൃത്വം നൽകി. യസീനയുടെ ഖബറടക്കം മലപ്പുറം പെരിന്തൽമണ്ണയിലെ വേങ്ങൂർ ജുമാ മസ്ജിദിൽ വെച്ചു നടന്നു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ജനാസ നമസ്കാരത്തിന് നേതൃത്വം നൽകി.

പരേതയ്ക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കാനും പ്രാർത്ഥിക്കാനും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങലും സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങളും അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaprayercondolencesBahrain
News Summary - Condolences and prayer meeting
Next Story