അനുശോചന യോഗവും പ്രാർഥന സദസ്സും നടത്തി
text_fieldsകെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രാർഥന സദസ്സ്
മനാമ: ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംസ്ഥാന വനിത ലീഗ് ട്രഷറർ പി.പി. നസീമ ടീച്ചറുടെ പേരിൽ മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയന്റ് സെക്രട്ടറി ഷഹീർ കാട്ടാമ്പള്ളി, മുൻ ജില്ല സെക്രട്ടറി ഹുസൈൻ സി. മണിക്കോത്ത്, കാസർകോട് മണ്ഡലം പ്രസിഡന്റ് റഫീഖ് കാമ്പസ്, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സഹൽ കുന്നിൽ, ഉദുമ മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് മമ്മു പൊവ്വൽ എന്നിവരാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്.
അസ്ലം ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സത്താർ ഉപ്പള നന്ദിയും പറഞ്ഞു. ജില്ല ട്രഷറർ അച്ചു പൊവ്വൽ, വൈസ് പ്രസിഡന്റ് അബ്ദുല്ല പുത്തൂർ, മുസ്തഫാ സുന്കടക്കാട്, സെക്രട്ടറിമാരായ ഇസ്ഹാഖ് പുളിക്കൂർ, ഖലീൽ ചെമ്നാട്, റിയാസ് കാഞ്ഞങ്ങാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

