അനുശോചന യോഗം
text_fieldsബാലൻ പയ്യന്നൂർ, കരുണാകരൻ
മനാമ: മഹാത്മാ ഗാന്ധി കൾചറൽ ഫോർത്തിന്റെ സജീവപ്രവർത്തകനായിരുന്ന കരുണാകരന്റെയും സജീവ സാമൂഹികപ്രവർത്തകനും പയ്യന്നൂർ സൗഹൃദവേദിയുടെ ആദ്യകാല പ്രസിഡന്റും മഹാത്മാഗാന്ധി കൾചറൽ ഫോറത്തിന്റെ പ്രവർത്തകനുമായ ബാലൻ പയ്യന്നൂരിന്റെയും നിര്യാണത്തിൽ അനുശോചനയോഗം നടത്തി. ബി.എം.സി ഹാളിൽ നടന്ന പരിപാടിയിൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ആർ. പവിത്രൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇ.എ. സലിം, എസ്.വി. ബഷീർ, ഇവി രാജീവ്, എ.ബി. തോമസ്, കെ.ബി. അനിൽ, കുമാർ തോമസ്, ഫിലിപ് ഗോപാലൻ എന്നിവർ അനുശോചിച്ചു. യോഗത്തിൽ സജിത് വെള്ളികുളങ്ങര, സജി സാമുവൽ, വിനോദ് മാവിലകണ്ടി, മുജിബ് റഹ്മാൻ എന്നിവർ പങ്കെടുത്തു. യോഗം അനിൽ യു.കെ നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

