Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിൽ കരാറിൽ...

തൊഴിൽ കരാറിൽ കാണിച്ചിരിക്കേണ്ട വ്യവസ്​ഥകൾ

text_fields
bookmark_border
തൊഴിൽ കരാറിൽ കാണിച്ചിരിക്കേണ്ട വ്യവസ്​ഥകൾ
cancel

തൊഴിൽ നിയമപ്രകാരവും എൽ.എം.ആർ.എ നിയമപ്രകാരവും തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒരു തൊഴിൽ കരാർ ഉണ്ടായിരിക്കണം. തൊഴിൽ കരാർ അറബി ഭാഷയിൽ ആയിരിക്കണം. ഇംഗ്ലീഷിൽ ആണെങ്കിൽ അതി​െൻറ അറബി പരിഭാഷ വേണം.

തൊഴിൽ കരാർ കമ്പനിയുടെ ലെറ്റർ ഹെഡിലോ സ്​റ്റാമ്പ്​ പേപ്പറിലോ ആണ്​ തയാറാക്കേണ്ടത്​. തൊഴിലാളിയും തൊഴിൽ ഉടമ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ വ്യക്​തിയും അതിൽ ഒപ്പുവെക്കണം.

തൊഴിൽ കരാറിൽ കാണിച്ചിരിക്കേണ്ട ചുരുങ്ങിയ വ്യവസ്​ഥകൾ ഇവയാണ്​:

1. തൊഴിലുടമയുടെ പേര്​, വിലാസം, സി.ആർ നമ്പർ

2. തൊഴിലാളിയുടെ പേര്​, വിലാസം, ജനന തീയതി, യോഗ്യത, തൊഴിൽ, തൊഴിൽ സ്​ഥലത്തെ വിലാസം, പാസ്​പോർട്ട്​ നമ്പർ അല്ലെങ്കിൽ സി.പി.ആർ നമ്പർ

3. തൊഴിൽ കരാർ ഒരു നിശ്ചിത കാലത്തേക്കാണെങ്കിൽ അതി​െൻറ കാലാവധി

4. ശമ്പളം കൊടുക്കുന്ന രീതിയും സമയവും (അതായത്​, ദിവസത്തിൽ/മാസത്തിൽ, പണമായോ അല്ലാതെയോ തുടങ്ങിയ വിവരങ്ങൾ)

5. നൽകുന്ന മറ്റ്​ ആനുകൂല്യങ്ങൾ

6. തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച്​ മറ്റ്​ വ്യവസ്​ഥകൾ

7. എന്തെങ്കിലും പ്രത്യേക വ്യവസ്​ഥകൾ ഉണ്ടെങ്കിൽ അതും കരാറിൽ കാണിച്ചിരിക്കണം.

മൂന്ന്​ മാസത്തെ പ്രൊബേഷൻ തൊഴിൽ കരാറിൽ വ്യവസ്​ഥ ചെയ്യാം. പ്രൊബേഷൻ കലയളവിൽ തൊഴിലുടമക്കും തൊഴിലാളിക്കും ഒരു ദിവസത്തെ നോട്ടീസ്​ നൽകി തൊഴിൽ കരാർ അവസാനിപ്പിക്കാം. തൊഴിൽ കരാറിൽ വ്യവസ്​ഥ ഇല്ലെങ്കിൽ പ്രൊബേഷൻ പാടില്ല. ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ തൊഴിൽ കരാറിൽ പറയാത്ത തൊഴിൽ ചെയ്യാൻ തൊഴിലാളിയോട്​ ആവശ്യപ്പെടാൻ പാടില്ല.

തൊഴിൽ കരാറിന്​ രണ്ട്​ കോപ്പികൾ വേണം. ഒരു കോപ്പി തൊഴിലുടമയും ഒരു കോപ്പി തൊഴിലാളിയും സൂക്ഷിക്കണം. തൊഴിൽ കരാറിൽ തൊഴിലുടമയുടെ ആഭ്യന്തര ചട്ടങ്ങൾ പറയുന്നുണ്ടെങ്കിൽ അതും തൊഴിൽ കരാറിനൊപ്പം തൊഴിലാളിക്ക്​ നൽകണം.

അതിലും തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെക്കണം. എങ്കിൽ മാത്രമേ അത്​ തെളിവായി സ്വീകരിക്കൂ. എന്തെങ്കിലും കാരണവശാൽ, എഴുതിയ തൊഴിൽ കരാർ ഇല്ലെങ്കിൽ ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും എത്രയെന്ന്​ തെളിയിക്കേണ്ടത്​ തൊഴിലാളിയുടെ കടമയാണ്​.

തൊഴിൽ കരാറിൽ എന്തെങ്കിലും വ്യവസ്​ഥകൾ ഇല്ലെങ്കിൽ അത്​ തൊഴിൽ നിയമപ്രകാരമാണ്​ കണക്കാക്കുക. അതായത്​, വാർഷിക അവധിയുടെ കാര്യം പറയുന്നില്ലെങ്കിൽ അത്​ ഒരുവർഷം 30 ദിവസമായിരിക്കും.

വിസക്കുവേണ്ടി അപേക്ഷിക്കുന്ന സമയത്ത്​ തൊഴിൽ കരാർ എൽ.എം.ആർ.എയിൽ കൊടുക്കണം. എങ്കിൽ മാത്രമേ വിസ ലഭിക്കുകയുള്ളൂ. തൊഴിൽ കരാറിൽ കാണിച്ചിരിക്കുന്ന ശമ്പളത്തി​െൻറ അടിസ്​ഥാനത്തിലാണ്​ സോഷ്യൽ ഇൻഷുറൻസ്​ വിഹിതം കണക്കാക്കുന്നതും തൊഴിൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതും. ഉദാഹരണത്തിന്​ പിരിഞ്ഞുപോകു​േമ്പാൾ ലഭിക്കുന്ന ലീവിങ്​ ഇൻഡെമ്​നിറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employment contract
News Summary - Conditions to be shown in the employment contract
Next Story