ഭക്ഷ്യ സംഭരണ സൗകര്യങ്ങൾ കേന്ദ്രീകരിച്ച് സമഗ്ര പരിശോധന
text_fieldsഭക്ഷണ സാധനങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ
മനാമ: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെയും റസ്റ്റാറന്റുകളുടെയും ഭക്ഷ്യ സംഭരണ സൗകര്യങ്ങൾ കേന്ദ്രീകരിച്ച് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സമഗ്ര പരിശോധന നടന്നു. ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഈ സംയുക്ത കാമ്പയിൻ സംഘടിപ്പിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരം, കാലഹരണ തീയതി, ശരിയായ സംഭരണ രീതികൾ എന്നിവയാണ് ഇൻസ്പെക്ടർമാർ പ്രധാനമായും പരിശോധിച്ചത്.
ഈ പരിശോധനയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിയമലംഘനങ്ങളോ സംശയാസ്പദമായ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഹോട്ട് ലൈൻ നമ്പറായ 80001700, വാട്ട്സ്ആപ്- 17111225, അല്ലെങ്കിൽ inspection@moic.gov.bh എന്ന ഇ-മെയിൽ വിലാസത്തിലോ അധികൃതരെ അറിയിക്കാം. തവാസുൽ എന്ന ദേശീയ പരാതി സംവിധാനം വഴിയും വിവരങ്ങൾ കൈമാറാവുന്നതാണ്. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

