വേള്‍ഡ് മലയാളി കൗണ്‍സില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
text_fieldsവേള്‍ഡ് മലയാളി കൗണ്‍സില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപന ചടങ്ങിൽനിന്ന്
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ലൈറ്റ് ഓഫ് കൈൻഡ്നെസുമായി സഹകരിച്ച് അദ്ലിയ അല്‍ഹിലാല്‍ ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. 16 ദിവസമാണ് ക്യാമ്പ് നീണ്ടുനിന്നത്.
സമാപന ചടങ്ങിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡൻറ് എഫ്. ഫൈസല്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ േഗ്ലാബല്‍ അംബാസഡറായ സോമന് ബേബി, പ്രവാസി കമീഷൻ അംഗം സുബൈര്‍ കണ്ണൂര്‍, ഒ.ഐ.സി.സി അധ്യക്ഷന്‍ ബിനു കുന്നന്താനം, സാമൂഹിക പ്രവര്ത്തകന് കെ.ടി. സലീം, ലൈറ്റ് ഓഫ് കൈൻഡ്നെസ് സാരഥി സെയ്ദ് ഹനീഫ്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ലിജോയ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രഷറര്‍ മോനി ഒടികണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിത വിഭാഗം ഭാരവാഹികളായ സിംല ജാസിം, സന്ധ്യ രാജേഷ്, ദീപ ദിലീഫ്, സജ്ന ഷഫീക്ക്, സോനിയ വിനു, സുനു, സുജ മോനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വൈസ് പ്രസിഡൻറുമാരായ ജസ്റ്റിന് ഡേവിസ് നിയന്ത്രിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ജഗത് കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

