ബഹ്റൈന്‍ കായികതാരത്തെ ഖത്തര്‍ തടഞ്ഞ സംഭവം: അന്താരാഷ്ട്ര ഒളിമ്പ്യാഡ് കമ്മിറ്റിക്ക് പരാതി നല്കി
text_fieldsമനാമ: കായികതാരവും ബഹ്റൈന്‍ ഒളിമ്പ്യാഡ് കമ്മിറ്റി അംബാസഡറുമായ സാമി ഇബ്രാഹിം അല്‍ ഹദ്ദാദിനെ ഖത്തര്‍ അധികൃതര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിെൻറ കുടുംബം അന്താരാഷ്ട്ര ഒളിമ്പ്യാഡ് കമ്മിറ്റിക്ക് പരാതി നല്കി. ജനുവരി എട്ടിനാണ് അദ്ദേഹത്തെ ഖത്തര്‍ അധികൃതര്‍ അന്യായമായി തടഞ്ഞു വെച്ചിട്ടുള്ളത്. സുഹൃത്തുക്കളുമായി സന്തോഷം പങ്കുവെക്കാനും മീന്‍പിടിക്കാനും കടലില്‍ പോയതിനിടയിലാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ഹദ്ദാദിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഇവര്‍ ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടില്ല. ബഹ്റൈന്‍ ഒളിമ്പ്യാഡ് കമ്മിറ്റി ഇദ്ദേഹത്തിെൻറ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പ്യാഡ് കമ്മിറ്റി പ്രസിഡൻറ് ്തോമസ് ബാകിന് ഒൗദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്.
ഒളിമ്പ്യാഡ് കായികതാരങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും അവരുള്‍പ്പെടുന്ന വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ മത്സരങ്ങളില്‍ സുവര്‍ണ നേട്ടം കൈവരിച്ച കായിക പ്രതിഭയാണ് ഹദ്ദാദെന്നും കത്തില്‍ വ്യക്തമാക്കി.
കായിക രംഗത്തെ നേട്ടം കണക്കിലെടുത്ത് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയില്‍നിന്നും ആദ്യമായി ബഹ്റൈന്‍ പൗരത്വം സ്വീകരിച്ച പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന നിരവധി മത്സരങ്ങളില്‍ ബഹ്റൈനെ പ്രതിനിധാനംചെയ്ത് മത്സരിക്കുന്ന ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനും കുടുംബത്തിലേക്ക് സന്തോഷത്തോടെ ചേരുന്നതിനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും ആവശ്യമുണ്ട്. അദ്ദേഹത്തെ മോചിപ്പിക്കുന്നതിന് ബഹ്റൈന്‍ അധികൃതര്‍ തടഞ്ഞുവെച്ച അന്നുതന്നെ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

