അപകീർത്തികരമായ വിഡിയോക്കെതിരെ പരാതി നൽകി
text_fieldsമനാമ: സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് അധികൃതർക്ക് പരാതി. ബഹ്റൈനിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് അപകീർത്തികരമായ ടിക് ടോക് വിഡിയോ പ്രചരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് ബഹ്റൈനിലുള്ളത്. സാമൂഹികപ്രവർത്തനം നടത്തുന്നവരെയും സമൂഹത്തിലെ പല വിഷയങ്ങളിൽ ഇടപെടുന്നവരെയും മോശപ്പെടുത്തുന്ന രീതിയിൽ പേരും മറ്റും ഉൾപ്പെടുത്തിയ വിഡിയോകളും പ്രചരിക്കുന്നുണ്ട്. മൊബൈൽ ഹാക്ക് ചെയ്യുന്നവരും ഇതിൽ ഉൾപ്പെട്ടതായും സൂചനയുണ്ട്.
സംശയമുള്ളവരുടെ വിവരങ്ങൾ അധികൃതർക്ക് കൈമാറിയതായും പരാതിക്കാർ പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിനും മറ്റു വകുപ്പുകൾക്കും പരാതി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.