Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​മ്യൂ​ണി​റ്റി...

ക​മ്യൂ​ണി​റ്റി വെ​ൽ​െ​ഫ​യ​ർ ഫ​ണ്ട്​: 2000ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
ക​മ്യൂ​ണി​റ്റി വെ​ൽ​െ​ഫ​യ​ർ ഫ​ണ്ട്​: 2000ത്തി​ല​ധി​കം   ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​െ​ഫ​യ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച്​ 2000ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ജോ​സ് എ​ബ്ര​ഹാ​മി​നു ന​ൽ​കി​യ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് ജോ​ലി ന​ഷ്​​ട​പ്പെ​ടു​ക​യും നാ​ട്ടി​ലേ​ക്ക്​ എ​ത്താ​ൻ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​െ​ഫ​യ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ചു അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ നാ​ട്ടി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​താ​യി ബ​ഹ്‌​റൈ​ൻ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത്, കോ​ഓ​ഡി​നേ​റ്റ​ർ അ​മ​ൽ​ദേ​വ് എ​ന്നി​വ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഈ ​ഹ​ര​ജി ഒ​രു നി​വേ​ദ​നം ആ​യി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക്​ സൗ​ജ​ന്യ നി​യ​മ സ​ഹാ​യ​വും സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റും മ​റ്റും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ത​മാ​യ ഒ​രു പ​ദ്ധ​തി​യാ​ണ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Community Welfare FundOver 2000 The Indians were deported
Next Story