Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ വാണിജ്യ...

ബഹ്​റൈനിൽ വാണിജ്യ സ്​ഥാപനങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കും

text_fields
bookmark_border
ബഹ്​റൈനിൽ വാണിജ്യ സ്​ഥാപനങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കും
cancel

മനാമ: ബഹ്​റൈനിൽ വാണിജ്യ സ്​ഥാപനങ്ങൾ വ്യാഴാഴ്ച​ ​വൈകീട്ട്​ ഏഴ്​ മുതൽ ഈ മാസം 23 വരെ നിയന്ത്രണങ്ങളോടെ തുറന്ന്​ പ ്രവർത്തിക്കും. കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തി​​െൻറ തീരുമാനം അനുസരിച്ചാണ്​ ഇത്​.

മാർച്ച്​ 26 മുതൽ വ്യാഴാഴ്​ച വൈക ീട്ട്​ ഏഴ്​ വരെയാണ്​ രാജ്യത്ത്​ വാണിജ്യ സ്​ഥാപനങ്ങൾ അടച്ചിടുന്നത്​ ഉൾപ്പെടെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന ്നത്​. പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതി​​െൻറ ഭാഗമായി​ ചില നിയന്ത്രണങ്ങൾ ഏപ്രിൽ 23 വരെ തുടരാൻ തീരുമാനിച ്ചിട്ടുണ്ട്​.

തുടരുന്ന നിയന്ത്രണങ്ങൾ:
1. സിനിമാ തിയറ്ററുകൾ അടച്ചിടും
2. ശീശ കഫേകൾ അടച്ചിടും. ഇവിട െ ഭക്ഷണസാധനങ്ങൾ ടേക്​ എവേ, ഡെലിവറി രീതിയിൽ നൽകാം
3. ഗ്രോസറി സ്​റ്റോറുകളിൽ ആദ്യ ഒരു മണിക്കൂർ പ്രായമായവർക്കും ഗർഭിണികൾക്കും
4. അഞ്ച്​ പേരിൽ അധികമുള്ള കൂടിച്ചേരലുകൾ പാടില്ല.
5. നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, ഫിറ്റ്​നസ്​ സ​െൻററുകൾ, റിക്രിയേഷൻ സ​െൻററുകൾ എന്നിവ അടച്ചിടും
6. സലൂണുകൾ പ്രവർത്തിക്കില്ല
7. റസ്​റ്റോറൻറുകൾ, ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾ, മറ്റ്​ ഭക്ഷണ സ്​ഥലങ്ങൾ എന്നിവിടങ്ങളിൽ ടേക്​ എവേ, ഡെലിവറി എന്നിവ മാത്രം
8. സ്വകാര്യ ക്ലിനിക്കുകളിൽ അടിയന്തരമല്ലാത്ത സേവനങ്ങൾ ഉണ്ടാകില്ല

വാണിജ്യ സ്​ഥാപനങ്ങൾ പ്രവർത്തിക്കു​േമ്പാൾ പാലിക്കേണ്ട നിർദേങ്ങൾ:
1. ജീവനക്കാരും സന്ദർശകരും മാസ്​ക്​ ധരിക്കണം
2. ജീവനക്കാരുടെ എണ്ണം കുറക്കണം. സാമൂഹിക അകലം പാലിക്കണം. തിരക്ക്​ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
3. സ്​റ്റോറുകൾക്ക്​ അകത്തും പുറത്തും തുടർച്ചയായി അണുനശീകരണം നടത്തണം. ആരോഗ്യമന്ത്രാലയത്തി​​െൻറ മാർഗനിർദേശം അനുസരിച്ചായിരിക്കണം ഇത്​.
4. സ്​റ്റോറുകൾക്ക്​ പുറത്ത്​ ക്യൂ സ​മ്പ്രദായം പാലിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - commercial shops would be open in bahrain
Next Story