Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീലങ്കൻ അംബാസഡറെ വാണിജ്യ, വ്യവസായമന്ത്രി സ്വീകരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ ശ്രീലങ്കൻ അംബാസഡർ ഹീരാത് മോഡി യാൻസ്ലാജിയെ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു സ്വീകരിച്ചു.
ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അംബാസഡർക്ക് ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിക്കുകയും ചെയ്തു. ബഹ്റൈനും ശ്രീലങ്കയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് ഇരുവരും വിലയിരുത്തി.വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

