Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ. ​ക​രു​ണാ​ക​ര​ൻ,...

കെ. ​ക​രു​ണാ​ക​ര​ൻ, പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണ സംഗമം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ. ​ക​രു​ണാ​ക​ര​ൻ, പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണ സംഗമം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​വൈ.​സി.​സി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കെ. ​ക​രു​ണാ​ക​ര​ൻ, പി.​ടി തോ​മ​സ് അ​നു​സ്മ​ര​ണ സംഗമം

മ​നാ​മ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും സ​മു​ന്ന​ത കോ​ൺ​ഗ്ര​സ് നേ​താ​വും ആ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​നെ​യും മു​ൻ എം.​പി​യും എം.​എ​ൽ.​എ​യും ആ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സി​നെ​യും അ​നു​സ്മ​രി​ച്ച് ഐ.​വൈ.​സി.​സി നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ത്തി.

മ​നാ​മ എം.​സി.​എം.​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി അ​ധ്യ​ക്ഷ​ൻ ആ​യി​രു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ യു.​കെ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ക​രു​ണാ​ക​ര​നോ​ളം വി​ക​സ​നം കൊ​ണ്ടു​വ​ന്ന ഭ​ര​ണാ​ധി​കാ​രി വേ​റെ ഇ​ല്ലെ​ന്നും പ​രാ​ജ​യ​ത്തി​ന്റെ പ​ടു​കു​ഴി​യി​ൽ​നി​ന്നും കോ​ൺ​ഗ്ര​സി​നെ കേ​ര​ള​ത്തി​ൽ പി​ടി​ച്ചു​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന നേ​താ​വ് ആ​യി​രു​ന്നു കെ. ​ക​രു​ണാ​ക​ര​ൻ എ​ന്ന് ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വും ഗോ​ശ്രീ വി​ക​സ​ന പ​ദ്ധ​തി​ക​ളും ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​വും അ​ട​ക്കം എ​ണ്ണി​യാ​ൽ ഒ​ടു​ങ്ങാ​ത്ത വി​ക​സ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​നാ​യി അ​ദ്ദേ​ഹം സം​ഭാ​വ​ന ചെ​യ്ത​ത് എ​ന്നും അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

നി​ല​പാ​ടു​കൊ​ണ്ടും ആ​ദ​ർ​ശം കൊ​ണ്ടും എ​ന്നും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു പി. ​തോ​മ​സ്‌ എ​ന്നും അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​നു​വേ​ണ്ടി നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന ആ​ൾ ആ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹം -ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ അ​ന​സ് റ​ഹിം അ​ഭി​പ്രാ​യ​പെ​ട്ടു. അ​ബ്ദു​ൽ മ​ൻ​ഷീ​ർ, ജോ​ൺ​സ​ൺ ജോ​സ​ഫ്, ടി.​എ. അ​ൻ​സാ​ർ, ജി​തി​ൻ പ​രി​യാ​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്റ്റി​ങ് സെ​ക്ര​ട്ട​റി ഷി​ബി​ൻ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommemorationK.KarunakaranI.Y.C.CP.T.Thomas
News Summary - Commemoration-K.Karunakaran-P.T,Thomas
Next Story