ബഹ്റൈൻ പ്രതിഭ സി.എച്ച് കണാരൻ അനുസ്മരണം
text_fieldsബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച സി.എച്ച്. കണാരൻ അനുസ്മരണത്തിൽ പ്രവാസി കമീഷൻ
അംഗം സുബൈർ കണ്ണൂർ സംസാരിക്കുന്നു
മനാമ: ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ സി.എച്ച് കണാരൻ അനുസ്മരണം നടത്തി. കേരളം നരബലിയിലൂടെ കടന്നുപോകുന്ന ഈ കാലത്ത് സി.എച്ചിന്റെ സ്മരണ ഏറ്റവും പ്രസക്തമാണെന്ന് പ്രതിഭ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും സൽമാബാദ് മേഖല സെക്രട്ടറിയുമായ ഡോ. ശിവകീർത്തി പറഞ്ഞു.
സി.എച്ച്. കണാരനെ പോലുള്ള ദീർഘദർശികളായ നേതാക്കൾ പിടിച്ചുകെട്ടിയ മത, ജാതി, വർഗീയ കോമരങ്ങൾ നരബലിയുമായി കലിതുള്ളുമ്പോൾ നിസ്സഹായരായി പകച്ചുനിൽക്കാതെ ഒന്നിച്ചുനിൽക്കാൻ കേരള ജനത മുന്നോട്ടുവരണമെന്ന് പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത് സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

