പിറവി ക്രിയേഷൻസ് ദിനേശ് കുറ്റിയിൽ സ്മരണാഞ്ജലി നടത്തി
text_fieldsപിറവി ക്രിയേഷൻസ് സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ സ്മരണാഞ്ജലി
മനാമ: നാടകത്തിനുവേണ്ടി ജീവിതം സമർപ്പിച്ച അതുല്യ നാടക പ്രതിഭ ദിനേശ് കുറ്റിയിലിന്റ അനുസ്മരണ പരിപാടി ‘സ്മരണാഞ്ജലി’ എന്ന പേരിൽ പിറവി ക്രിയേഷൻസിന്റെ സംഘാടനത്തിൽ സൽമാനിയ സിറോ മലബാർ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അനിൽ കരയാവട്ടത്ത് സ്വാഗതം പറഞ്ഞു.
ദീപ ജയചന്ദ്രൻ, ഇന്ത്യൻ സ്കൂൾ മുൻ വൈസ് ചെയർമാനും വടകര സൗഹൃദ വേദിയുടെ സ്ഥാപകനുമായ ആർ. പവിത്രൻ, ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, നാടക നടനും സംവിധായകനുമായ ബേബികുട്ടൻ, എസ്.വി. ബഷീർ, സതീഷ് മുതലയിൽ, നാടക പ്രവർത്തകൻ സുരേഷ് വീരാച്ചേരി എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.
നാടക ഗാനങ്ങളും, ദിനേശ് കുറ്റിയിൽ അനുസ്മരണ റേഡിയോ നാടക മത്സരത്തിൽ ശ്രദ്ധേയമായ ‘മടക്കം’ എന്ന ശബ്ദ നാടകം അവതരിപ്പിക്കുകയുണ്ടായി. അടുത്തിടെ വിട്ടുപിരിഞ്ഞ സാഹിത്യ കുലപതി എം.ടി. വാസുദേവൻനായർ, ഭാവഗായകൻ പി. ജയചന്ദ്രൻ എന്നിവരോടുള്ള ആദരസൂചകമായി മൗന പ്രാർഥന നടന്നു. ബബിന സുനിൽ അവതരണം നടത്തി. രഘുറാം കാട്ടൂർ നന്ദിയും പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

