ഇസ്ലാഹി സെന്റര്‍ ഫുട്ബാള്‍ കോച്ചിങ് ക്യാമ്പിന് വര്‍ണാഭമായ തുടക്കം
text_fieldsഇസ്ലാഹി സെന്റര്‍ ഫുട്ബാള്‍ കോച്ചിങ് ക്യാമ്പിൽനിന്ന്
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ സൈറോ അക്കാദമിയുടെ സഹകരണത്തോടെ കുട്ടികള്‍ക്കായി സംഘടിപ്പിച്ചുവരുന്ന ഫുട്ബാള്‍ കോച്ചിങ് ക്യാമ്പ് സീസൺ മൂന്നിന് തുടക്കം. ബഹ്റൈന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ബാസില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനുഷ്യരെ വേര്‍തിരിക്കുന്ന എല്ലാ മതിലുകള്‍ക്കും മീതെ സ്പോര്‍ട്സ് എന്ന വികാരം മനുഷ്യരെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന ആവേശമാണെന്നും, അതിനാല്‍ ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും അഭിനന്ദിക്കേണ്ടതുമാണെന്ന് മുഹമ്മദ് ബാസില്‍ അഭിപ്രായപ്പെട്ടു. ഉദ്ഘാടകനുള്ള ഉപഹാരം ചടങ്ങില്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹംസ മേപ്പാടി കൈമാറി. സൈറോ അക്കാദമി ചീഫ് കോച്ച് മഹജൂബി മുഹമ്മദ് അയ്മെന്‍ കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്കി.
സംഘാടകസമിതി കണ്‍വീനര്‍ സഫീര്‍ നരക്കോട്, ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ഷാജഹാന്, സിറാജ് നരക്കോട് സെക്രട്ടറി ജെന്‍സീര്‍ മന്നത്ത്, ഫാസില്‍ , നാസര്‍, അസ്ഹര്‍ തയ്യില്‍, സലീന റാഫി, ബിനോയ്, സമീര്‍, അഷ്റഫ്, നൗഷാദ്, ഷഫീഖ്, റഹ്മത്തലി സൈറോ അക്കാദമി തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. വീണ അവതാരകയായിരുന്നു. സംഘാടക സമിതി ചെയര്മാന് മുംനാസ് സ്വാഗതവും ഇസ്ലാഹി സെന്റർ ജനറല്‍സെക്രട്ടറി നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

