വർണവൈവിധ്യ വിസ്മയ കാഴ്ചയായി ഓണപ്പൂക്കളം
text_fieldsശ്രാവണം 2023 അത്തപ്പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനംനേടിയ ബി.കെ.എസ്സ് മലയാളം പാഠശാല ടീം
മനാമ: കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2023ന്റെ ഭാഗമായ അത്തപ്പൂക്കള മത്സരം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്നു.
വൈവിധ്യമായ വർണങ്ങളിൽ കാണികൾക്ക് വിസ്മയകാഴ്ച ഒരുക്കി പതിനഞ്ചോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ബി.കെ.എസ് മലയാളം പാഠശാല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം ധിമി, അമ്മാസ് ബഹ്റൈൻ എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഓണപ്പൂക്കളത്തിന് ഇക്കുറി അന്യഭാഷ കൂട്ടായ്മകളുടെ സാന്നിധ്യം ശ്രദ്ധേയമായി. നവഭാരത് ബഹ്റൈൻ പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അർഹത നേടി. ചടങ്ങിൽ ശ്രാവണം കൺവീനർ സുനേഷ് സാസ്കോ സ്വാഗതം പറഞ്ഞു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് എന്നിവർ സംസാരിച്ചു. സമാജം ട്രഷറർ ആഷ്ലി കുര്യൻ വിധി പ്രഖ്യാപനം നടത്തി. അത്തപ്പൂക്കളം കൺവീനർ അരുൺ ആർ. പിള്ള നന്ദി രേഖപ്പെടുത്തി. അനീഷ് നിർമലൻ അവതാരകനായിരുന്നു. പൂക്കളം ജോയന്റ് കൺവീനർമാരായ മായ ഉദയൻ, ജയശ്രീ കൃഷ്ണകുമാർ എന്നിവരും സമാജം ഭരണസമിതി അംഗങ്ങളും മറ്റ് അത്തപ്പൂക്കളം കമ്മറ്റി അംഗങ്ങളും മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

