കട്ടൻ കാപ്പിയും കരോൾ രാവും
text_fieldsകാതിൽ മുഴങ്ങുന്ന കരോൾ ഗാനങ്ങൾ
അകമ്പടിയായി കട്ടൻകാപ്പിയും
കുരുമുളകായി ചുക്കായ് ചേരുവ പലതും
ചേരുന്ന കരോൾ രാവേറെ ചൊല്ലുമ്പോൾ
പാടിത്തളരുന്ന കണ്ഠം ഉത്തേജിപ്പിക്കുന്ന
ചൂടേറിയും കുറഞ്ഞും എരിവും മധുരവും
കലർന്ന കട്ടൻകാപ്പിയുടെ പ്രിയം ക്രിസ്മസ്
രാവുകൾ പിന്നിട്ട
കാലങ്ങൾ ഏറെയായിട്ടും കരോളും കട്ടനും
അഭേദ്യബന്ധത്തിൽ തുടരുന്നത്
വ്യത്യസ്താനുഭവം സമ്മാനിച്ചീടും
കട്ടൻകാപ്പിയും കപ്പപ്പുഴുക്കും കാച്ചിലും
ഒരുകാലത്ത് ഒഴിച്ചുകൂടാനാവാത്ത കരോൾ രാവ്
ഇന്നും കട്ടൻകാപ്പി കരുത്തോടെ അവശേഷിക്കുമ്പോൾ
നാമമാത്രമായ കപ്പയ്ക്കും കാച്ചിലിനും ബദലായി
കട്ടൻകാപ്പിക്ക് കൂട്ടായി തണുപ്പകറ്റി
കരോൾ രാവുകളുടെ ക്ഷീണം തീർക്കാൻ
മറ്റു വിഭവങ്ങൾ എത്തി എന്ന വ്യത്യാസം
ഒഴിച്ചുനിർത്തിയാൽ
പരസ്പരം ഒഴിവാക്കാൻ ആവാത്തവിധം
കരോൾ രാവും കട്ടൻകാപ്പിയും
ഇണക്കുരുവികളായി ഭേദിക്കാനാവാത്ത വിധം
തണുപ്പിലും കുളിരിലും ആവി പറത്തി
പറ പറക്കുന്നു കാല ദേശാന്തര വ്യത്യാസമില്ലാതെ കട്ടൻകാപ്പി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

