Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്...

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം: ര​ണ്ടു​പേ​ർ​ക്ക്​ ശി​ക്ഷ

text_fields
bookmark_border
കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം:   ര​ണ്ടു​പേ​ർ​ക്ക്​ ശി​ക്ഷ
cancel

മ​നാ​മ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച​തി​െൻറ പേ​രി​ല്‍ ര​ണ്ടു​പേ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും പൊ​തു​മേ​ഖ​ല​യു​ടെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ വ്യാ​യാ​മ മു​റ പ​രി​ശീ​ലി​പ്പി​ച്ച​തി​ന്​ ഒ​രാ​ള്‍ക്ക് ഒ​രു വ​ര്‍ഷം ത​ട​വും 3,000 ദീ​നാ​ർ പി​ഴ​യും ലോ​വ​ര്‍ ക്രി​മി​ന​ല്‍ കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ശേ​ഷം പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും ഉ​ത്ത​ര​വു​ണ്ട്. സ്പോ​ർ​ട്​​സ്​ സ്ഥാ​പ​ന ഡ​യ​റ​ക്​​ട​ര്‍ക്ക് 3,000 ദീ​നാ​ര്‍ പി​ഴ വി​ധി​ച്ചു.

സ്പോ​ർ​ട്​​സ്​ ഹാ​ളു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ണ്​ ന​ട​പ​ടി. ഇ​വി​ടെ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​വ​ർ മാ​സ്​​ക്​ ധ​രി​ച്ചി​ല്ലെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. വ്യാ​യാ​മ പ​രി​ശീ​ല​നം ന​ല്‍കി​യി​രു​ന്ന​ത് ഒ​രു ഡോ​ക്​​ട​റാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച ഇ​ദ്ദേ​ഹ​ത്തോ​ട്​ സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​രു​ടെ പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ഇ​ദ്ദേ​ഹ​മാ​ണ്​ വ്യാ​യാ​മ പ​രി​ശീ​ല​നം ന​ല്‍കി​യ​തെ​ന്ന്​ ക​ണ്ടെ​ത്തി. പ​രി​ശീ​ല​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത 24 പേ​ര്‍ക്ക് കോ​വി​ഡ് ബാ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Code Protocol Violation
Next Story