Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ :​നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​റ​പ്പാ​ക്കാം ക്യു.​ആ​ർ കോ​ഡ്; ഒ​ഴി​വാ​ക്കാം ​പ്ര​ശ്​​ന​ങ്ങ​ൾ

text_fields
bookmark_border
കോ​വി​ഡ്​ :​നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​റ​പ്പാ​ക്കാം   ക്യു.​ആ​ർ കോ​ഡ്; ഒ​ഴി​വാ​ക്കാം ​പ്ര​ശ്​​ന​ങ്ങ​ൾ
cancel

മ​നാ​മ: കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യൂ.​ആ​ർ കോ​ഡ്​ പ്ര​ശ്​​നം യാ​ത്ര​ക്കാ​ർ​ക്ക്​ വീ​ണ്ടും പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു. ഞാ​യ​റാ​ഴ്​​ച രാ​ത്രി ചെ​ന്നൈ​യി​ൽ​നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ലെ ഏ​താ​നും യാ​ത്ര​ക്കാ​ർ​ക്ക്​ മ​ണി​ക്കൂ​റു​ക​ളോ​ളം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​യേ​ണ്ടി വ​ന്നു.

എ​ല്ലാ​വും ഒ​രേ ലാ​ബി​ൽ​നി​ന്ന്​ ടെ​സ്​​റ്റ്​ ന​ട​ത്തി​യ​വ​രാ​ണ്. ബ​ഹ്​​റൈ​ൻ എ​മി​േ​ഗ്ര​ഷ​നി​ൽ ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത​പ്പോ​ൾ പി.​ഡി.​എ​ഫ്​ രൂ​പ​ത്തി​ൽ ല​ഭ്യ​മാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന്​ രാ​ത്രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഇ​വ​ർ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ നാ​ട്ടി​ൽ ലാ​ബ്​ തു​റ​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ലാ​ബ്​ അ​ധി​കൃ​ത​ർ ക്യു.​ആ​ർ കോ​ഡ്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​ശേ​ഷ​മാ​ണ്​ ഇ​വ​ർ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​നാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക്​ സ​മാ​ന പ്ര​ശ്​​നം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ലാ​ബി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന പ്രി​ൻ​റ്​ ചെ​യ്​​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ രൂ​പ​ത്തി​ൽ ത​ന്നെ ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യു​േ​മ്പാ​ൾ ല​ഭി​ക്ക​ണ​മെ​ന്നാ​ണ്​ എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പി.​ഡി.​എ​ഫ്​ രൂ​പ​ത്തി​ല​ല്ലാ​തെ, കേ​വ​ലം പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ്​ സ്​​കാ​ൻ ചെ​യ്യു​േ​മ്പാ​ൾ ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​ര​ന്​ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

യാ​ത്ര​ക്കാ​ർ നാ​ട്ടി​ൽ​നി​ന്ന്​ ത​ന്നെ ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത്​ നി​ശ്ചി​ത രൂ​പ​ത്തി​ലാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ഇ​തി​നു​ള്ള പ​രി​ഹാ​ര മാ​ർ​ഗം. പി.​ഡി.​എ​ഫ്​ രൂ​പ​ത്തി​ല​ല്ലെ​ങ്കി​ൽ ലാ​ബി​ൽ ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​ണം.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ലാ​ബി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ.​ആ​ർ കോ​ഡ്​ ഇ​ല്ലാ​തി​രി​ക്കു​ക, ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യാ​ൻ ക​ഴി​യാ​തി​രി​ക്കു​ക, സ്​​കാ​ൻ ചെ​യ്യു​േ​മ്പാ​ൾ ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട്​ നി​ശ്ചി​ത രൂ​പ​ത്തി​ല​ല്ലാ​തി​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​ശ്​​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​ത്ത​രം പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നാ​ട്ടി​ൽ​നി​ന്നു​ത​ന്നെ ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത്​ നി​ശ്ചി​ത രൂ​പ​ത്തി​ലാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ അ​റി​യി​പ്പി​ൽ നി​ർ​ദേ​ശി​ച്ചു.

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ​െഎ.​സി.​എം.​ആ​ർ അം​ഗീ​കൃ​ത ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ യാ​ത്ര​ക്കാ​ർ ഹാ​ജ​രാ​ക്കേ​ണ്ട​ത്. ആ​റ്​ വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും ഇൗ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. ഇ​ന്ത്യ​ക്കു​ പ​ു​റ​മേ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ.​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധം

സ്​​കാ​ൻ ചെ​യ്യു​േ​മ്പാ​ൾ പി.​ഡി.​എ​ഫ്​ രൂ​പ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്ക​ണം

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പു​​ത​ന്നെ ക്യൂ.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത്​ ഉ​റ​പ്പാ​ക്ക​ണം

വേ​ണ്ട​ത്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​

ആ​റ്​ വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ നി​ബ​ന്ധ​ന ബാ​ധ​കം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QR codecovidnegative certificate
Next Story