Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസഭൂമികയിലും...

പ്രവാസഭൂമികയിലും മലയാളിക്ക്​ നാളികേര രുചി മുഖ്യം

text_fields
bookmark_border
പ്രവാസഭൂമികയിലും മലയാളിക്ക്​  നാളികേര രുചി മുഖ്യം
cancel

മനാമ: പ്രവാസ ഭൂമികയിലാണങ്കിലും നാളികേരമോ അതി​​െൻറ ഉത്​പന്നങ്ങളോ മലയാളികളുടെ ജീവിതത്തിലെ ദൈനംദിന അവശ്യസാധനങ്ങളാണ്​. ഇൗ നാളികേര ദിനം ഒാർമ്മിപ്പിക്കുന്നതും പ്രവാസികളും നാളികേരവും തമ്മിലുള്ള ആത്​മബന്​ധമാണ്​​. ഗൾഫിൽ ചില സ്ഥലങ്ങളിൽ തെങ്ങുകൾ വച്ചുപിടിപ്പിച്ച്​ തുടങ്ങിയിട്ടുണ്ടെങ്കിലും ഒമാനിലെ സലാല ഒഴിച്ച്​ മറ്റെങ്ങും കാര്യമായ കായ്​ഫലം കിട്ടുന്നില്ല. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്​, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള നാളികേരങ്ങളാണ്​ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ എത്തുന്നത്​. ലോകത്ത്‌ നിലവിൽ എൺപതുകളിലധികം രാജ്യങ്ങളിൽ തെങ്ങുകൃഷിയുണ്ട്​. 49 ദശലക്ഷം നാളികേരളം ഉത്​പ്പാദിക്കപ്പെടുന്നുമുണ്ട്​.

ഇന്തോനേഷ്യയിലെ ജക്കാർത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏഷ്യൻ ആൻറ്​ പസഫിക് കോക്കനട്ട്​ കമ്മ്യൂണിറ്റി (എ.പി.സി.സി)യുടെ നിർദ്ദേശ പ്രകാരമാണ് ​െസപ്തംബർ രണ്ട്​ ലോക നാളികേര ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ്​ അംഗരാജ്യങ്ങളിൽ ദിനാചരണവും അനുബന്​ധ പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്​. കൽപവൃക്ഷം എന്ന്​ മലയാളികൾ വിളിക്കുന്നതാണ്​ കേരവൃക്ഷം. ഇതിൽനിന്നുള്ള ഉത്​പന്നമായ നാളികേരത്തി​​െൻറ പേരിലുള്ള ദിനാചരണം ഇന്ത്യയിൽ നടത്തുന്നത്​ നാളികേര വികസന ബോർഡാണ്. ‘കേരം തിങ്ങും കേരളനാട്​’ എന്ന മുദ്രാവാക്ക്യം വിളിയും ‘നാളികേരത്തി​​െൻറ നാട്ടിൽ’ എന്നുതുടങ്ങുന്ന പഴയ സിനിമാഗാനവും എല്ലാം ആവേശകരമാണെങ്കിലും നിർഭാഗ്യവശാൽ കേരളത്തിന്​ തെങ്ങുകൃഷിയിൽ ഉണ്ടായിരുന്ന രാജ്യത്തെ ഒന്നാം സംസ്ഥാന പദവി നഷ്​ടമായി.

നാളികേര ഉൽപാദനം ദേശീയ ശരാശരിയിലും 27 ശതമാനം പിന്നിലെന്നാണ്​ അധികൃതർ നൽകുന്ന സൂചന. ഇപ്പോൾ തമിഴ്​നാടാണ്​ കേരളത്തെക്കാൾ നാളികേര ഉത്​പാദനത്തിൽ മുമ്പന്തിയിലുള്ളത്​. കർണ്ണാടകയും തെങ്ങുകൃഷി ശ്ര​ദ്ധയോടെ നടത്തുന്നുണ്ട്​. ഒരുകാലത്ത്​ കേരളത്തിൽ സമൃദ്ധമായ തെങ്ങിൻതോപ്പുകളുണ്ടായിരുന്നു. എന്നാൽ അതിൽ കൂടുതലും ഒാർമയായി. മണ്ഡരി പോലുള്ള രോഗബാധകളും കൃത്യതയില്ലാത്ത കൃഷിരീതികളുമാണ്​ തെങ്ങിൻകൃഷിക്ക്​ കേരളത്തിൽ പ്രധാന വെല്ലുവിളികൾ. വളർച്ചയെത്തിയ തെങ്ങിൽ കയറാൻ ആളെക്കിട്ടാത്തതും പ്രതിസന്​ധി ഉണ്ടാക്കുന്നു. തെങ്ങുക്കയറ്റ യന്ത്രങ്ങളും കുള്ളൻ തെങ്ങുകളുടെ കടന്നുവരവും ഒന്നും ശരിക്കും ‘ക്ലിക്ക്​’ ആയതുമില്ല.

വെളിച്ചെണ്ണയുടെ അമിത ഉപയോഗം കൊളസ്​ട്രോളിന്​ കാരണമാകുന്നുവെന്ന കണ്ടെത്തലുകളൊക്കെ ഉണ്ടെങ്കിലും വെളിച്ചെണ്ണയും നാളികേരവും വി​െട്ടാരു കാര്യവുമില്ല പ്രവാസി മലയാളിക്ക്​ എന്നതാണ്​ സത്യം. ഒാണാരവം മുഴങ്ങിത്തുടങ്ങ​ു​േമ്പാൾ, ഒാണവിഭവങ്ങൾക്കൊപ്പം ‘നല്ല നാടൻവെളിച്ചെണ്ണയിൽ ഉണ്ടാക്കിയ പലഹാരങ്ങൾ’ എന്ന പരസ്യവാചകങ്ങൾ ഗൾഫിലെ മലയാളി റസ്​റ്റോറൻറുകളിൽ മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്​. ‘ലുലു’ ഹൈപർ മാർക്കറ്റുകളിൽ​ നാളികേരള വിൽപ്പന വൻതോതിലാണ്​ നടക്കുന്നത്​. സാധാരണ രീതിയിൽ 500 ഗ്രാമുള്ള ഒരു നാളികേരത്തിന്​ 275 ഫിൽസാണ്​ ബഹ്​റൈനിലെ വിപണികളിലെ ശരാശരി വില. ഒാണം പ്രമാണിച്ച്​ ഇതിലും കുറഞ്ഞ നിരക്കിലും വിൽപന നടക്കാറുണ്ട്​. അതേസമയം അറബികളുടെയും ഇഷ്​ടവിഭവമാണ്​ നാളികേരം. അവർ നാളികേരം പൂളി കാരക്കയോടൊപ്പം കഴിക്കാറുണ്ട്​. എന്നാൽ അറബികളും യൂറോപ്യൻമാരും കറികളിൽ സാധാരണ നാളികേരം ചേർക്കാറില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coconutgulf newsmalayalam news
News Summary - coconut -bahrain-gulf news
Next Story