Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ പോകുന്നവർ മാർഗനിർദേശങ്ങൾ പാലിക്കണം -തീരസംരക്ഷണ സേന

text_fields
bookmark_border
കടലിൽ പോകുന്നവർ മാർഗനിർദേശങ്ങൾ   പാലിക്കണം -തീരസംരക്ഷണ സേന
cancel

മനാമ: മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ കടലിൽ പോകുന്നവർ സുരക്ഷ കാര്യമായി എടുക്കണമെന്നും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ബഹ്റൈൻ തീരദേശ കാവൽ സേനയുടെ ഓപറേഷൻസ് ഓഫിസർ ലെഫ്റ്റനന്റ് യൂസുഫ് അൽ ഫൈഹാനി ആവശ്യപ്പെട്ടു. നുറാന തീരത്ത് കഴിഞ്ഞ ദിവസം 41കാരന്റെ മൃതദേഹം ലഭിച്ച സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

ലൈഫ് ജാക്കറ്റ് ധരിക്കുക, ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും പ്രഥമശുശ്രൂഷാ സാമഗ്രികളും ബോട്ടിൽ ഉണ്ടെന്ന് ഉറപ്പാക്കുക, കാലാവസ്ഥ അനുകൂലമല്ലെങ്കിൽ, പ്രത്യേകിച്ച് കാറ്റ് ശക്തമാണെങ്കിൽ, കടലിലേക്ക് പോകുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.

അടിയന്തര സാഹചര്യങ്ങളിൽ തീരദേശ കാവൽ സേനയുമായി ബന്ധപ്പെടാൻ പ്രവർത്തനക്ഷമമായ മറൈൻ വിഎച്ച്എഫ് റേഡിയോ അത്യാവശ്യമാണ്; കപ്പലിന്റെ അടിഭാഗത്തുനിന്ന് വെള്ളം നീക്കം ചെയ്യാൻ ഒരു ബക്കറ്റ് അല്ലെങ്കിൽ മെക്കാനിക്കൽ പമ്പും വേണം. ചാർജ് ചെയ്ത് പരിശോധിച്ച അഗ്നിശമന ഉപകരണവും നിർബന്ധമാണ്. പ്രഥമശുശ്രൂഷ കിറ്റിൽ വാട്ടർപ്രൂഫ് ബാൻഡേജുകൾ, സ്റ്റെറൈൽ ഗോസ് പാഡുകൾ, മെഡിക്കൽ ടേപ്പ്, ആന്റിസെപ്റ്റിക് വൈപ്പുകൾ, ട്രോമ ഷിയേഴ്സ്, ട്വീസറുകൾ, ഡിസ്പോസിബിൾ നോൺ-ലാറ്റക്സ് ഗ്ലൗസുകൾ, മോഷൻ സിക്നസ് ഗുളികകൾ, വേദനസംഹാരികൾ, ബേൺ ക്രീം, ആന്റിഹിസ്റ്റാമൈനുകൾ എന്നിവ ഉൾപ്പെടണം.

എ.ഐ.എസ് ഓണാക്കാതിരിക്കുക എന്ന ഗുരുതര പിഴവ് പലപ്പോഴും സംഭവിക്കുന്നു. റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കപ്പലിന്റെ (ബോട്ടിന്റെ) തത്സമയ സ്ഥാനം, വേഗത, ഗതി, തിരിച്ചറിയൽ എന്നിവ അടുത്തുള്ള കപ്പലുകൾക്കും തീര സ്റ്റേഷനുകൾക്കും തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്ന സുരക്ഷാ സാങ്കേതികവിദ്യയാണ് എ.ഐ.എസ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അധികാരികൾക്ക് ബോട്ട് കണ്ടെത്താൻ ഇത് സഹായിക്കുന്നു.

അനുമതിയില്ലാതെ രാജ്യത്തിന്റെ സമുദ്ര അതിർത്തിക്ക് പുറത്തുപോകരുത്. അടിയന്തര സാഹചര്യത്തിൽ 994 എന്ന നമ്പറിൽ തീരദേശ കാവൽ സേനയെ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Coast Guard Urges Sea-Goers to Follow Safety Guidelines
Next Story