സമുദ്ര സുരക്ഷക്കായി സംയുക്ത പരിശോധന കാമ്പയിൻ തുടങ്ങി
text_fieldsസുരക്ഷ ഏജൻസികളും സർക്കാർ ഏജൻസികളും കോസ്റ്റ്ഗാർഡും സംയുക്തമായി
നടത്തിയ സമുദ്ര പരിശോധന
മനാമ: സുരക്ഷ ഏജൻസികളെയും സർക്കാർ ഏജൻസികളെയും ഏകോപിപ്പിച്ച് കോസ്റ്റ്ഗാർഡ് സംയുക്ത സമുദ്ര പരിശോധന കാമ്പയിൻ തുടങ്ങി. സുരക്ഷ നിലനിർത്തുന്നതിനും സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന.
സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുകയും ബോട്ട് ഓപറേറ്റർമാരും കപ്പലുകളും ലൈസൻസിങ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് പരിശോധന നടത്തിയത്.
രേഖകളില്ലാത്ത വിദേശ തൊഴിലാളികളുടെ അവസ്ഥ പരിശോധിക്കുകയും കാമ്പയിന്റെ ലക്ഷ്യമാണ്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സ്വകാര്യ സമുദ്ര ഗതാഗത കമ്പനികൾ പാലിക്കുന്നുണ്ടെന്ന് പരിശോധനയിൽ ഉറപ്പാക്കി. പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും അവലോകനം നടത്തുകയും ചെയ്തു.
നിലവിലുള്ള നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും കടൽ യാത്രക്കാരിലും ബോട്ട് ഉടമകളിലും അവബോധം വളർത്താനും പരിശോധനയിലൂടെ സാധിക്കുമെന്നാണ് നിരീക്ഷിക്കുന്നത്. കൂടാതെ, ബഹ്റൈനിന്റെ ജലാശയങ്ങൾ സുരക്ഷിതമാണെന്നും ദേശീയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനും മെച്ചപ്പെട്ട സമുദ്ര സുരക്ഷക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാനും പരിശോധന സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

