ബുദയ്യ ബീച്ചിൽ ബോധവത്കരണ പരിപാടി നടത്തി കോസ്റ്റ് ഗാർഡ്
text_fieldsബുദയ്യ ബീച്ചിൽ ബോധവത്കരണ പരിപാടിക്കിടെ ബഹ്റൈൻ കോസ്റ്റ് ഗാർഡ്
മനാമ: നോർത്തേൺ ഗവർണറേറ്റുമായി സഹകരിച്ച് ബുദയ്യ ബീച്ചിൽ ബോധവത്കരണ പരിപാടി നടത്തി ബഹ്റൈൻ കോസ്റ്റ് ഗാർഡ്. ബീച്ച് സന്ദർശകർക്ക് കോസ്റ്റ് ഗാർഡ് സുരക്ഷാവിവരങ്ങൾ നൽകുകയും സൗജന്യ ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
സുരക്ഷിതമായ നീന്തലും ബോട്ടിങ്ങും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സമുദ്രവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നും കുട്ടികൾ കടലിലിറങ്ങിക്കളിക്കുമ്പോൾ അവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ മാതാപിതാക്കളെ ഓർമിപ്പിക്കുകയും ചെയ്തു. ബീച്ച് സന്ദർശകർ ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്നും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കണമെന്നും ശക്തമായ തിരകളോ കാറ്റോ ഉള്ള സമയങ്ങളിൽ നീന്തൽ ഒഴിവാക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

