ബഹ്റൈൻ ബേയിൽ ബോധവത്കരണവുമായി കോസ്റ്റ് ഗാർഡ്
text_fieldsബഹ്റൈൻ ബേയിൽ കോസ്റ്റ് ഗാർഡ് ബോധവത്കരണ കാമ്പയിൻ
മനാമ: സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ ബേയിൽ ബോധവത്കരണ കാമ്പയിൽ നടത്തി കോസ്റ്റ് ഗാർഡ്. പട്രോളിങ് നിരീക്ഷണം, സമുദ്ര നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കൽ, കടൽ ഗതാഗതം സുരക്ഷിതമാക്കൽ, കടലിലേക്ക് ഇറങ്ങുന്നവർക്കുള്ള മാർഗനിർദേശവും പിന്തുണയും നൽകൽ എന്നിവ കാമ്പയിനിന്റെ ഭാഗമായി നടത്തി.
അടിയന്തര സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും പൊതുസുരക്ഷ ഉറപ്പാക്കാനും ദ്രുത പ്രതികരണ ശേഷി വർധിപ്പിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു. കടലിലേക്ക് എന്തെങ്കിലും ആവശ്യങ്ങൾക്ക് പോകുന്നവർക്ക് കാലാവസ്ഥ വിവരങ്ങൾക്ക് മറ്റ് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനോ 17700000 എന്നതിലോ 944 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.