സി.എം.എസ് കോളജ് കോട്ടയം പൂർവ വിദ്യാർഥി സംഗമം
text_fieldsമനാമ: കോട്ടയം സി.എം.എസ് കോളജ് പൂർവ വിദ്യാർഥി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘വിദ്യാസൗഹൃദസംഗമം’ ശനിയാഴ്ച നടക്കും. സെഗയ്യയിലുള്ള ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷിൽ വൈകീട്ട് 7.30നാണ് സൗഹൃദസംഗമം ആരംഭിക്കുക. സി.എം.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം പ്രഫസർ ജേക്കബ് ഈപ്പൻ സംഗമത്തിൽ പ്രധാന അതിഥിയായി പങ്കെടുക്കും.
ബഹ്റൈനിലുള്ള സി.എം.എസ് കോളജിലെ എല്ലാ പൂർവവിദ്യാർഥികളും ഒത്തുചേരേണ്ട ഈ സൗഹൃദസംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പഴയകാല ഓർമകൾ പങ്കുവെക്കാനും സൗഹൃദം പുതുക്കാനും ഇതൊരു അവസരമാകും. കൂടുതൽ വിവരങ്ങൾക്കായി സുദിൻ എബ്രഹാമുമായി 39960171 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

