സൗഹൃദം പുതുക്കി സി.എം.എസ് കോളജ് അലുംനി ബഹ്‌റൈൻ ചാപ്റ്റർ: പുതിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsസി.എം.എസ് കോളജ് അലുംനി ഗെറ്റ് ടു ഗെദർ പരിപാടിയിൽ നിന്ന്
മനാമ: സി.എം.എസ്. കോളജ്, കോട്ടയം അലുംനി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ 'വിദ്യാസൗഹൃദം' എന്ന പേരിൽ ഫെലോഷിപ്പ് ഗെറ്റ് ടു ഗെദർ സംഘടിപ്പിച്ചു. സെഗയയിലെ ബഹ്‌റൈൻ മലയാളി സി.എസ്.ഐ. ദേവാലയ പ്രാർഥനാ ഹാളിലായിരുന്നു സംഗമം.
ബഹ്‌റൈൻ മലയാളി സി.എസ്.ഐ. പാരിഷ് വികാരി റവ. മാത്യൂസ് ഡേവിഡ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സി.എം.എസ്. കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും അലുംനി അഫയേഴ്‌സ് കോഓർഡിനേറ്ററുമായ പ്രൊഫ. ജേക്കബ് ഈപ്പൻ കുന്നത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.
വിവിധ ബാച്ചുകളിലായി പഠിച്ചിറങ്ങിയ ഏകദേശം 30 അലുംനി അംഗങ്ങൾ പരിപാടിയിൽ ഒരുമിച്ചു കൂടുകയും പഴയ കോളജ് ദിനങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച് സൗഹൃദം പുതുക്കുകയും ചെയ്തു. ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകളും ചർച്ചകളും യോഗത്തിൽ നടന്നു.
പുതിയ കമ്മിറ്റി രൂപീകരണത്തോടെയാണ് യോഗം സമാപിച്ചത്. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾ: പ്രസിഡന്റ്: സുധിൻ ഏബ്രഹാം, വൈസ് പ്രസിഡന്റ്: ബിനോയ് കെ.ജെ., സെക്രട്ടറി: മോഹൻ ജോർജ്, ജോയിന്റ് സെക്രട്ടറി: ബീന സുനിൽ, ട്രഷറർ: സഞ്ജു ജേക്കബ്; കമ്മിറ്റി അംഗങ്ങൾ: അനുഷ് ചാണ്ടി, ജേക്കബ് കെ. ജേക്കബ്, ബിബിൻ സാമുവൽ, സാജൻ കുരുവില്ല, മധു ഫിലിപ്പ്, സിന്ദു ആനി, ശ്രീജ ബോബ; എക്‌സ്-ഓഫീഷ്യോ ഘടന: പ്രിൻസിപ്പൽ - ചെയർപേഴ്സൺ, സി.എസ്.ഐ. ചർച്ച് വികാരി - ഉപദേഷ്ടാവ്, അലൂംനി കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കോഓർഡിനേറ്റർ - പ്രത്യേക ക്ഷണിതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

