കേസ് അട്ടിമറിക്കാൻ ചെലവഴിച്ച കോടികൾ മുഖ്യമന്ത്രി തിരിച്ചടക്കണം -ഷാഫി പറമ്പിൽ എം.എൽ.എ
text_fieldsഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കൃപേഷ്, ശരത്ലാൽ, ഷുഹൈബ് അനുസ്മരണ സമ്മേളനത്തിൽനിന്ന്
മനാമ: ധീരരക്തസാക്ഷികളായ കൃപേഷിെൻറയും ശരത് ലാലിെൻറയും ഷുഹൈബിെൻറയും ഘാതകരെ സംരക്ഷിക്കാനും കേസ് സി.ബി.ഐക്കു വിടുന്നത് തടയാനും കേസ് അട്ടിമറിക്കാനും സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ച കോടികൾ മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു. ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ഒാൺലൈനിൽ സംഘടിപ്പിച്ച കൃപേഷ്, ശരത്ലാൽ, ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസിെൻറ സമരപ്പന്തലിൽനിന്നാണ് അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്തത്. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ സെക്രട്ടറി കെ.സി. ഫിലിപ്പ്, ഒ.ഐ.സി.സി സെക്രട്ടറി മനു മാത്യു, ജില്ല പ്രസിഡൻറുമാരായ എബ്രഹാം സാമുവൽ, ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ഫിറോസ് അറഫ, ജില്ല സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻറ് മുഹമ്മദ് ഷമീം നിയന്ത്രിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി ജവാദ് വക്കം സ്വാഗതവും നിസാർ കുന്നംകുളത്തിങ്ങൽ നന്ദിയും പറഞ്ഞു. നേതാക്കളായ രവി കണ്ണൂർ, നാസർ മഞ്ചേരി, രവി സോള, സുധീപ് ജോസഫ്, മോഹൻകുമാർ, ബിജുബാൽ, സുനിൽ ജോൺ, സിജു പുന്നവേലി, റംഷാദ് അയിലക്കാട്, സുനിൽ ചെറിയാൻ, സജി എരുമേലി, അലക്സാണ്ടർ ജോർജ്, സൈഫൽ മീരാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

