കേരളത്തിലെ കാലാവസ്ഥ വ്യതിയാനം പഠനത്തിന് വിധേയമാക്കണം -കൃഷ്ണപ്രസാദ്
text_fieldsമനാമ: ഇത്രയും ശക്തമായ ചൂട് കേരളത്തിലെ കാർഷിക മേഖലയെയും, സമ്പത്ത് വ്യവസ്ഥയെയും പൂർണമായും തകർത്തു കളയുമെന്നും, ദൂരവ്യാപകമായ പ്രത്യാഘാതം വരാനിരിക്കുന്നതേയുള്ളൂ എന്നും ബഹ്റൈൻ എ.കെ.സി.സിയുടെ "ഉരുകുന്ന കേരളവും വേവുന്ന മനുഷ്യരും" എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത സിനിമ നടൻ കൃഷ്ണപ്രസാദ് പറഞ്ഞു. കേരളത്തിലെ മുഖ്യധാരയിലുള്ള ആരും ഇത്തരം വിഷയങ്ങൾ ഗൗനിക്കാത്ത ഒരു കാലത്ത് ഗൾഫിൽ നിന്നും ഒരു സംഘടന ഈ വിഷയം ചർച്ചയ്ക്ക് എടുത്തത് ഏറെ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
എ.കെ.സി.സി പ്രസിഡന്‍റ് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു. എ.കെ.സി.സി ഹരിത ക്ലബ് കൺവീനർ റിജു മൂഞ്ഞേലി പ്രമേയം അവതരിപ്പിച്ചു. വനിത വേദി പ്രസിഡന്‍റ് ലിവിൻജിബി, മെയ്മോൾ ചാൾസ് ആശംസ പറഞ്ഞു. സ്വന്തമായി എഴുതിയ കവിത ജോജി കുര്യനും, ജെയിംസ് ജോസഫും ആലപിച്ചു. വി എം ജോസഫ് കാലാവസ്ഥ വ്യതിയാനവും പരിഹാരങ്ങളും- പ്രശ്നങ്ങളും എന്ന ഡോക്യുമെന്റ് ഹരിത ക്ലബ് കൺവീനർ റിജു മൂഞ്ഞേലിക്ക് കൈമാറി. . ജീവൻ ചാക്കോ സ്വാഗതവും, ജെസ്സി ജെൻസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

