കാലാവസ്ഥ മാറ്റം: ആരോഗ്യ പ്രശ്നങ്ങളും തുടങ്ങി
text_fieldsമനാമ: വേനൽക്കാലം അവസാനിക്കുകയും ശൈത്യകാലത്തിെൻറ വരവറിയിച്ച് മഴയും പൊടിക്കാറ്റും വ്യാപകമായ സാഹചര്യത് തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥമാറ്റവുമായി ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ സൂക്ഷ്മതയോടെ നേരിട്ടാൽ ആരംഭത്തിൽതന്നെ ഭേദപ്പെടുത്താവുന്നതാണെന്നും ഡോക്ടർമാർ പറയുന്നു. മഴ പെയ്ത സാഹചര്യത്തിൽ ജലദോഷം, പനി, തൊണ്ടവേദന, ത്വക്കിലുണ്ടാകുന്ന ചില അസ്വസ്ഥതകൾ, അലർജി രോഗങ്ങൾ, ശ്വാസംമുട്ട് തുടങ്ങിയവ ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
തണുത്ത അന്നപാനീയങ്ങൾ ഒഴിവാക്കുക
കാലാവസ്ഥമാറ്റം മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, പാകം ചെയ്തശേഷം മണിക്കൂറുകൾ കഴിഞ്ഞതും തണുത്തതുമായ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. രോഗബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരമാവധി തണുത്ത സാധനങ്ങൾ കഴിക്കരുത്. ചൂട് വെള്ളം ധാരാളം കുടിക്കുകയും വേണം. പൊടിക്കാറ്റുണ്ടാകുേമ്പാൾ പുറത്തിറങ്ങാതിരിക്കുന്നതും നല്ലതാണ്. അഥവാ പുറത്തിറങ്ങുകയാണങ്കിൽ ചെവി, മൂക്ക് എന്നിവ മറക്കുന്നത് ഉചിതമായിരിക്കും. മഴ നനയാതിരിക്കാനും ശ്രദ്ധിക്കണം.
‘ആൻറിബയോട്ടിക്കുകൾ ആവശ്യമില്ല’
കാലവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് പനി, ജലദോഷം തൊണ്ടവേദന,ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുേമ്പാൾ സ്വയം ചികിത്സ നടത്തി മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ആൻറിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
അന്തരീക്ഷ വ്യതിയാനത്തിെൻറ ഭാഗമായുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണിവ. ശരീരത്തിന് വിശ്രമം നൽകുകയും തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയും ചെയ്താൽ കുറച്ചുദിവസങ്ങൾക്കുള്ളിൽ ഇൗ അസുഖങ്ങൾ ഭേദപ്പെടുമെന്ന് അമേരിക്കൻ മിഷൻ ആശുപത്രിയിലെ ഡോ. ബാബുരാമചന്ദ്രൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പനിയോ ജലദോഷമോ ഉണ്ടാകുേമ്പാൾ പ്രവാസികളിൽ
പലരും സ്വയം തീരുമാനിച്ച് ആൻറിബേയാട്ടിക്കുകൾ വാങ്ങികഴിക്കുന്ന പതിവുണ്ട്. ഡോക്ടറുടെ നിർദേശമല്ലാതെ ഇത്തരത്തിൽ മരുന്ന് കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. മൂന്നുനാല് ദിവസം കഴിഞ്ഞിട്ടും അസുഖം മാറാത്തപക്ഷം ഡോക്ടറെ കാണുകയായിരിക്കും ഉത്തമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
